മോദിയുടെ വിളി കാത്ത്... അപ്രതീക്ഷിതമായി സര്‍വേകളിലൂടെ കുതിച്ച തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി അട്ടിമറി ജയം നേടുമോയെന്ന ചര്‍ച്ചകള്‍ സജീവം; നേമത്ത് കരുത്തനായ മുരളീധരന്‍ വന്നതോടെ ശിവകുമാറിന്റെ വോട്ടുകള്‍ മറിയുമെന്ന് സൂചന; തിരുവനന്തപുരത്തെ കാത്തിരിക്കുന്നത് സര്‍പ്രൈസ്

കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് തലസ്ഥാനത്തെ തിരുവനന്തപുരം. പല സര്‍വേകളിലും ബിജെപി സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാര്‍ ജയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വിഎസ് ശിവകുമാറും ആന്റണി രാജുവും മാറി ജയിച്ചുവന്ന തിരുവനന്തപുരത്ത് ഇക്കുറി കളിമാറുമെന്നാണ് വിലയിരുത്തുന്നത്.
മുമ്പ് നേമത്ത് രാജഗോപാലിനെ ജയിപ്പിച്ച് തിരുവനന്തപുരത്ത് ശിവകുമാര്‍ വോട്ട് വാങ്ങി ജയിപ്പിച്ചു എന്ന ആരോപണമുണ്ട്. ഇപ്പോള്‍ നേമത്ത് കോണ്‍ഗ്രസ് പിടി മുറുക്കിയപ്പോള്‍ ബിജെപി തിരുവനന്തപുരത്തും പിടിമുറുക്കിയെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ ശിവകുമാറിന്റെ വോട്ട് കൃഷ്ണകുമാറിന് മറിയുമെന്നാണ് പറയുന്നത്.
സര്‍വേകളില്‍ സത്യമുണ്ടെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലിനെ കാത്തിരിക്കുന്നത് അട്ടിമറിയോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും പതിവിനു വിപരീതമായി ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടക്കുന്നത്.
തുടക്കത്തില്‍ അത്ര കാര്യമായ മത്സരമല്ലായിരുന്നു തിരുവനന്തപുരത്ത്. ഇപ്പോള്‍ കളം മാറി. ജയം ആര്‍ക്കൊപ്പമെന്നതിന്റെ ചെറിയ സൂചനപോലും നല്‍കാതെയാണ് മണ്ഡലം തീപ്പൊരി മത്സരത്തിനു സാക്ഷ്യംവഹിക്കുന്നത്.
തിരുവനന്തപുരം വെസ്റ്റ് എന്നായിരുന്നു മുമ്പ് തിരുവനന്തപുരം സെന്‍ട്രലിന്റെ പേര്. തിരുവനന്തപുരം സെന്‍ട്രലായ ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍ പിള്ളയെ കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാര്‍ തോല്‍പിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവായിരുന്നു ശിവകുമാറിന്റെ എതിരാളി. ഇത്തവണയും ആന്റണി രാജുവാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിക്കുവേണ്ടി ബി.കെ. ശേഖര്‍ 2011 ല്‍ നേടിയതിനേക്കാള്‍ 23,245 വോട്ട് അധികമായി നേടാന്‍ 2016 ല്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു കഴിഞ്ഞു.
മുമ്പ് ഇരു മുന്നണികളും സമാഹരിച്ചിരുന്ന നായര്‍ വോട്ടുകളില്‍ വലിയൊരു ശതമാനം സ്വന്തമാക്കാന്‍ കൃഷ്ണകുമാറിന്റെ വരവോടെ കഴിയുമെന്ന ബി.ജെ.പിയുടെ വിശ്വാസമാണ് മണ്ഡലത്തെ എ ക്ലാസായി കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളില്‍തന്നെയാണ് കോണ്‍ഗ്രസിനും വി.എസ്. ശിവകുമാറിനും പ്രതീഷ. എന്നാല്‍, നഗരത്തിലെ ഉള്‍പ്പെടെ ശേചനീയമായ റോഡുകള്‍ മതി മണ്ഡലത്തിലെ വികസന മുരടിപ്പിന് ഉദാഹരണമെന്നാണ് എല്‍.ഡി.എഫും ആന്റണി രാജുവും പറയുന്നത്.
തീരദേശത്തു മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ നഗരമേഖലയില്‍ ഹിന്ദു വോട്ടുകളാണ് കൂടുതല്‍. പൂന്തുറ മുതല്‍ വേളി വരെ 11 തീരദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 കോര്‍പറേഷന്‍ വാര്‍ഡുകളാണ് മണ്ഡലത്തിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്18, യു.ഡി.എഫ്മൂന്ന്, ബി.ജെ.പിഏഴ് എന്നിങ്ങനെയാണ് കക്ഷിനില.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 45,813 വോട്ടും ബി.ജെ.പിക്ക് 30,069 വോട്ടും യു.ഡി.എഫിന് 28,648 വോട്ടും മണ്ഡലത്തില്‍ ലഭിച്ചു. 15,744 വോട്ടാണ് എല്‍.ഡി.എഫ്. ലീഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുമ്പത്തെ അപേക്ഷിച്ച് യു.ഡി.എഫ്. വോട്ടുകള്‍ കൂടി. ബി.ജെ.പിക്കും വോട്ട് നിലയില്‍ വര്‍ധനയുണ്ടായി. മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും എല്‍.ഡി.എഫ്. വോട്ടുകള്‍ ചോര്‍ന്നില്ല. ഇതാണ് മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും നല്‍കുന്ന പ്രതീക്ഷ.
ശബരിമല വലിയ തോതില്‍ പ്രചാരണ വിഷയമാകുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. തീരദേശത്തെത്തുമ്പോള്‍ അത് ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലേക്കും മാറുന്നു. വേളിയില്‍ തുടങ്ങി പൂന്തുറയില്‍ അവസാനിക്കുന്ന മണ്ഡലത്തിലെ തീരദേശവാസികെളയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha