എ കെ ആന്റണിയുടെ മകനെതിരെ കോൺഗ്രസ് സൈബർ ടീം; തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ചെയ്‌തത്?

കെ പി സി സി മീഡിയ സെൽ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണിയ്‌ക്കെതിരെ കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോൺഗ്രസ് സൈബർ ടീം' രംഗത്ത്.
കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണിയെന്നും,
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്‌തിട്ടുളളതെന്നും കോൺഗ്രസ് സൈബർ ടീം ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുളള പാഴുകളെ വച്ച്
ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെ പി സി സി ഐ ടി സെൽ പിരിച്ചു വിടുന്നത് ആണ്. ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം രംഗത്തെത്തിയിരുന്നത്.
കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.
ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത് എന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
അത് മാത്രമല്ല, ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തുവെന്നും, ഐ റ്റി സെൽ പിരിച്ചുവിടുന്നതാണ് നല്ലതെന്നും, പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും, എന്നിങ്ങനെയുള്ള പ്രതിഷേധങ്ങളാണ് നിലവിൽ അനിൽ കെ ആന്റണിക്ക് നേരെ ഫേസ്ബുക്കിലൂടെ ഉയർന്നു വരുന്നത്.
https://www.facebook.com/Malayalivartha