കറുത്ത മാസ്‌ക്കും, സൈക്കിളുമായി വിജയ്..ബൂത്തില്‍ നാലു മണിക്കൂര്‍ കുത്തിയിരിന്ന് സുരേന്ദ്രൻ ..തിരഞ്ഞെടുപ്പ് ദിനം കൊലമാസാക്കി കത്തിക്കയറി.. ചിലത് നനഞ്ഞ പടക്കം, ചിലത് മെല്ലെയാണെങ്കിലും മാലപ്പടക്കം പോലെ കത്തിപ്പടര്‍ന്നു...അസം ബംഗാള്‍ പുതുച്ചേരി കേരളം തിരഞ്ഞെടുപ്പുകളില്‍ കണ്ടതും കേട്ടതും...

തിരഞ്ഞെടുപ്പ് ദിനം നമ്മള്‍ പലതും കണ്ടു. പതിവ് പോലെ ചിലര്‍ കൊലമാസായി ചിലര്‍ കത്തികയറി. ചിലത് നനഞ്ഞ പടക്കം, ചിലത് മെല്ലെയാണെങ്കിലും മാലപ്പടക്കം പോലെ കത്തിപ്പടര്‍ന്നു. അതാണ് രാജ്യം തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്. അസം ബംഗാള്‍ പുതുച്ചേരി കേരളം ഈ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പോലും കടത്തിവെട്ടി താരമായത് വിജയ് തന്നെ.
തീര്‍ന്നില്ല പെട്രോള്‍ കത്തി. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. സാമൂഹ്യപ്രതിബദ്ധത സിനിമയിലൂടെയും നിലപാടിലൂടെയും വാരിവിതറി മോദി സര്‍ക്കാരിന്റെ നെഞ്ചത്ത് തന്നെ പൊങ്കാലയിടുന്ന വിജയ് കൊള്ളാം.. സിനിമകളിലൂടെ തൻ്റെ രാഷ്‌ട്രീയം പറയാൻ ആരംഭിച്ച ദളപതി വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തിയതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
തമിഴ്‌നാട് ബിജെപി നേതൃത്വത്തിൻ്റെ കണ്ണിലെ കരടാണ് വിജയ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് റെയ്‌ഡ് അടക്കമുള്ള സമ്മർദ്ദ തന്ത്രങ്ങൾ ചെലുത്തിയെങ്കിലും വിജയിയെ കേസുകളിൽ പെടുത്താനായില്ല. ഇതിനിടെയാണ് സൈക്കിളിൽ തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് എത്തിയത്. ഇന്ധനവില വർധനവിനെതിരെ വിജയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണമാണ് ഈ സംഭവമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
തീര്‍ന്നില്ല മറ്റൊരു രാ്ഷ്ട്രീയ സംഭവം കേരളം കണ്ടു. കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാത്ത പ്രിസൈഡിംഗ് ഓഫീസര്‍ക്ക് മുന്നില്‍ കുത്തിയിരിന്ന് ബിജെപി സംസ്ഥാന പ്രിസിഡന്റ് നടത്തിയ സമരം വിജയിച്ചു. തന്നെയും വോട്ടര്‍മാരെയും അറസ്റ്റ് ചെയ്യാതെ പിന്തിരിയില്ലെന്നും ബൂത്തില്‍ നിന്ന് ഇറങ്ങില്ലെന്നും സുരേന്ദ്രന്‍ നിലപാട് എടുത്തു. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെങ്കില്‍ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു. തുടര്‍ന്നാണ് സമരം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ രാത്രി 9.20ന് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.
മഞ്ചേശ്വരത്തെ 130-ാം ബൂത്തില്‍ ഒടുവില്‍ ക്യൂനിന്ന വോട്ടര്‍മാരെയാണ് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് അനുവദിക്കാത്തത്. ഒടുവില്‍ ക്യൂവിലുണ്ടായിരുന്ന എട്ടുപേരെ സമയം അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്. ഒടുവില്‍ സുരേന്ദ്രന്റെ കടുത്ത നിലപാടിന് മുന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുട്ടുമടക്കി.
മഞ്ചേശ്വരത്ത് ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ 76.53 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് മഞ്ചേശ്വരത്ത് നടന്നതെന്നത് ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. 2016നേക്കാള്‍ ഇവിടുത്തെ പോളിംഗ് ശതമാനം ഇക്കുറി അല്‍പം കൂടുതലാണ്. കഴിഞ്ഞ തവണ ഇവിടെ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
ഇക്കുറി ആര്‍എസ്എസ് നേതൃത്വത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനമികവും കര്‍ണ്ണാടകയില്‍ നിന്നുള്ള നേതാക്കളുടെ നിരന്തരസാന്നിധ്യവും തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു. ഇതിനിടയില്‍ നമ്മുടെ മുല്ലപ്പള്ളി സാര്‍ ഏതാണ്ടൊക്കെ പറഞ്ഞ രംഗത്ത് വന്നിട്ടുണ്ട്. സുരേന്ദ്രന്‍ ജയിക്കുമെന്നോ പിണറായി ആണ് കാരണമെന്നോ ഒക്കെ. പറഞ്ഞു വന്നത് ഇത്രമാത്രം വിജയ് കാണിക്കുമ്പോള്‍ അത് സൂപ്പര്‍ സുരേന്ദ്രന്‍ കാണിക്കുമ്പോള്‍ നാടകമേ ഉലകം
https://www.facebook.com/Malayalivartha