വീണ്ടും ശ്രീധരന്‍ നായര്‍, ജനിച്ച കാലം തൊട്ട് താന്‍ കോണ്‍ഗ്രസുകാരന്‍, മുഖ്യമന്ത്രിയെ കണ്ടശേഷമാണ് പണം നല്‍കിയത്, നുണപരിശോധനയ്‌ക്ക് തയ്യാര്‍

സോളാര്‍ തട്ടിപ്പു കേസില്‍ 40 ലക്ഷം നഷ്‌ടപ്പെട്ട ശ്രീധരന്‍ നായര്‍ തന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്‌തത്. ഇതോടെ മുഖ്യമന്ത്രിയുടെ നില കൂടുതല്‍ പരിങ്ങലിലായിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ താന്‍ കള്ളം പറയുകയാണെന്ന് പറയുന്നവര്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ശ്രീധരന്‍നായര്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. ഇനി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കില്ല. സ്വകാര്യ അന്യായത്തില്‍ കൂട്ടിച്ചേര്‍ക്കലുമില്ല. മറച്ചുവെച്ചത് കൂട്ടിച്ചേര്‍ക്കുക മാത്രമാണ് രഹസ്യമൊഴിയില്‍ ചെയ്തത്.
മുഖ്യമന്ത്രിയെ കണ്ടശേഷമാണ് പണം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ തന്നെയാണ് ഇതിനുള്ള തെളിവ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സിസിടിവി സ്ഥാപിച്ച കമ്പനിയുടെ സെര്‍വറില്‍ നിന്ന് ഇത് എടുക്കാവുന്നതാണ്. ജനിച്ച കാലം മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണ്. തന്റെ ഇടപാടുകളെല്ലാം സുതാര്യമാണ്. പരാതിയില്‍ ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ യെന്നും ശ്രീധരന്‍നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീധരന്‍നായരുടെ രഹസ്യമൊഴിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴി വീണ്ടും എടുത്തിരുന്നു. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നാണ് സരിത വീണ്ടും മൊഴി നല്‍കിയിരിക്കുന്നത്. അതോടെയാണ് തന്നെ നുണ പരിശോധനയ്‌ക്ക് വിയേയനാക്കണമെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha