വള്ളിക്കുന്നിലെ 15 വയസുകാരൻ അഭിമന്യൂവിന്റെ മരണത്തില്‍ പ്രതികരിച്ച് പിതാവ്; സംഭവത്തിൽ ആർ എസ എസ ബന്ധം സിപിഎം ആരോപിക്കുമ്പോഴും മകൻ രാഷ്ട്രിയക്കാരനല്ലന്ന് അമ്പിളി കുമാര്‍

വള്ളികുന്നത്ത് 15 വയസുകാരന് അഭിമന്യുവിന്റെ മരണത്തില്‍ പ്രതികരിച്ച് പിതാവ് അമ്പിളി കുമാര്‍. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്നും അതേസമയം, അഭിമന്യുവിന്റെ സഹോദരന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രശ്നത്തിനും പോകാത്തയാളാണ് അഭിമന്യു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പ്രതിയെന്ന സംശയിക്കുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പോലീസ് പിടികൂടിയത്. എന്നാല്‍ സഞ്ജയ് ദത്തിനെ ഇതുവരെയും പിടികൂടിയില്ല.
ആലപ്പുഴ വള്ളിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു 15 വയസുകാരൻ കുത്തേറ്റ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് വള്ളികുന്നത്ത് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് സാരമായി പരിക്കുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് വിഷുദിനത്തിലെ സംഭവം.
നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത് എന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha