തെറ്റയില്‍ രാജിവച്ചാല്‍ ഭാര്യ മല്‍സരിച്ചേക്കും

ലൈംഗിക ആരോപണക്കേസില്‍ പെട്ട അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍ രാജിവയ്‌ക്കേണ്ടി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഡെയ്‌സി മല്‍സരിച്ചേക്കും. കോടതി തല്‍ക്കാലം കേസ് സ്‌റ്റേ ചെയ്‌തെങ്കിലും തെറ്റയിലിന് അധികകാലം തുടരാനാവില്ലെന്ന് പാര്‍ട്ടിയിലും മുന്നണിയിലും ഉള്ളവര്‍ക്കറിയാം.
ജനതാദള്‍ (എസ്) നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ ലൈംഗികാരോപണ കേസില്‍ രാജിവച്ചപ്പോള്‍ പകരം ഭാര്യ ജമീലാ പ്രകാശത്തെയാണ് അദ്ദേഹം മല്‍സരിപ്പിച്ചത്. ജമീലാ പ്രകാശം ഇപ്പോള്‍ കോവളം എം.എല്‍.എയാണ്. നീലനെതിരെ ആരോപണം വന്നപ്പോള്‍ അന്നദ്ദേഹം രാജിവച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.
തെറ്റയിലിനെതിരെ പെണ്‍കുട്ടി വെബ്ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് മുതല്‍ ഭാര്യ ഡെയ്‌സി അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ ചതിച്ചതാണെന്നും കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിനൊപ്പം ഉണ്ടെന്നും അവര്‍ പരഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ തെറ്റയില്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടു. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ആദര്‍ശ് എവിടെയെന്ന് ഇതുവരെ കണ്ടെത്താനായില്ല.
തിരുവല്ലാ മുന്‍ എം.എല്‍.എയായിരുന്ന മാമന്‍ മത്തായി അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമന്‍ മത്തായി മല്‍സരിച്ച് വിജയിച്ചിരുന്നു. ഭാര്യമാര്‍ മല്‍സരിക്കുമ്പോള്‍ സ്ത്രീകളുടെ ഉള്‍പ്പെടെ സഹതാപ വോട്ട് കിട്ടുമെന്നാണ് രാഷ്ട്രിയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha