സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതു വഴി സംസ്ഥാന ഖജനാവിന് മൂന്നു കോടിയിലധികം നഷ്ടം; വി.എസിനും, പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതില്‍ സംസ്ഥാനത്തിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായി എന്ന ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വോഷണത്തിന് ഉത്തരവിട്ടത്.
വി.എസിനെയും പിണറായിയെയും കൂടാതെ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണ റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 22 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കരയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 2006-2011 കാലയളവില്‍ ഐസ്‌ക്രീം, ലോട്ടറി, ലാവ്‌ലിന്‍ കേസുകള്‍ക്കായി സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നത് വഴി ഖജനാവിന് മൂന്നുകോടിയിലധികം നഷ്ടമുണ്ടായെന്നാണ് കേസ്.
ഐസ്‌ക്രീം കേസില്‍ മാത്രം പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ചതിലൂടെ 15 ലക്ഷം രൂപയാണ് നഷ്ടമായതെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറുമായി വി.എസ് നടത്തിയ ഇടപാടുകള്‍ പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha