രണ്ടു വർഷം മുൻപ് യുവാവിനെ കാണാതായി! എവിടെയോ മാറി താമസിക്കുകയാണെന്ന് വീട്ടുകാരുടെ മൊഴി; ഒടുവിൽ മദ്യപാനത്തിന് പിന്നാലെ വിളിച്ചുപറഞ്ഞത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ ...വർഷങ്ങൾക്കുശേഷം അരും കൊലയുടെ ചുരുളഴിഞ്ഞു! കൊല്ലം അഞ്ചലിൽ സംഭവിച്ചത്

അഞ്ചൽ ഏലൂരിൽ രണ്ട് വർഷം മുൻപ് കാണാതായ വ്യക്തിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചനകൾ. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഷാജി പീറ്റർ എന്ന മോഷ്‌ടാവായ ആളാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഹോദരനും അമ്മയും പൊലീസ് കസ്‌റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ ഷാജിയുടെ സഹോദരൻ സജിൻ ഇയാളെ കൊലപ്പെടുത്തി കിണറ്റിൻകരയിൽ കുഴിച്ചിട്ടതായാണ് പറയുന്നത്.
പത്തനംതിട്ട ഡിവൈഎസ്‌പിക്ക് ലഭിച്ച നിർണായകമായ വിവരമാണ് കേസ് വീണ്ടും അന്വേഷിക്കാനുള്ള കാരണം. പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിലെത്തിയ ഒരു മദ്യപൻ തന്റെ സ്വപ്‌നത്തിൽ ഷാജി പീറ്റർ വന്ന് മരണത്തിൽ വേണ്ടപോലെ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കൾക്ക് തന്നോട് സ്‌നേഹമില്ലെന്നും പറഞ്ഞായി മൊഴി നൽകുകയായിരുന്നു.
തുടർന്ന് പുനലൂർ ഡിവൈഎസ്‌പിക്ക് ഈ വിവരം കൈമാറുകയും. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏരൂർ എസ്.ഐ ഇന്ന് ഷാജിയുടെ സഹോദരൻ സജിൻ, അമ്മ എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം സത്യമാണെന്ന് അറിയുന്നത്.
ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.
അതെ സമയം, സജിന്റെ ഭാര്യയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷാജിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തെ കിണറിനടുത്ത് കുഴിച്ചിട്ടെന്നാണ് സജിന്റെ മൊഴി.
സ്ഥലം ആർഡിഒയും ഫോറൻസിക് ടീമിനും അസൗകര്യമായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ല. നാളെ മൃതദേഹം പുറത്തെടുത്ത് പരിശോധനകളും അന്വേഷണവും നടത്തുമെന്ന് ഏരൂർ പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha