വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ്; മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍; ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല; സനുവിന്റെ മൊഴി കാര്യമാക്കാതെ പോലീസ്

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ് . വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ് രംഗത്ത് വന്നിട്ടുണ്ട് . മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍ പറയുന്നത്. എന്നാൽ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല.
പരസ്പരവിരുദ്ധമായി മൊഴി നല്കുന്നതിനാല് മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്റെ മൊഴി പോലീസ് കാര്യമാക്കിയിട്ടില്ല. കുട്ടിയെ മദ്യം നല്കി ബോധരഹിതയാക്കാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ സംഘംവിലയിരുത്തുന്നു.
കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലായിരുന്നു വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രക്തത്തില്‍ 80 ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. കുട്ടിക്ക് ഏതു രൂപത്തില്‍ എപ്പോള്‍ നല്കി എന്നീ കാര്യങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.
കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്നേ ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നുമുണ്ട്.
ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു ഉറച്ചു നില്ക്കുന്നതിനാല് എങ്ങിനെ കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നു എന്നതു സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. സനുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോദസ്ഥർ. ഇക്കാര്യം സനുമോഹന്‍ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
എന്നിരുന്നാലും ഇപ്പോഴും അലട്ടുന്ന ചോദ്യങ്ങൾ ഏറെയാണ്. എന്തു കൊണ്ട് മകളെ മാത്രം കൊലപ്പെടുത്താൻ തീരുമാനിച്ചു.? ഭാര്യയെ എന്തിന് ഒഴിവാക്കി. സനുവിന്റെ മൊഴിയിൽ തന്നെ ഭാര്യ സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നതും. ഇവിടെയാണ് കൂടുതൽ ദുരൂഹതകൾ നിലനിൽക്കുന്നതും.
മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനു നൽകിയ മൊഴി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha