പെട്രോളില്‍ കത്തി ..ഇപ്പോള്‍ തീ അണയ്ക്കുന്നതും പെട്രോൾ ..ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ഓടിയെത്തി എണ്ണകമ്പനികൾ; ആവശ്യമുളളത്ര പ്രാണവായു സൗജന്യമായി വിതരണം ചെയ്‌ത് തുടങ്ങി

പെട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ നെഞ്ച് പിടയുന്നതാണ് പതിവ്. പെട്രോളിയം കമ്പനികള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഇരട്ടിയാകും. സൈക്കിള്‍ ചവിട്ടിയും കാളവണ്ടി ഓടിച്ചുമൊക്കെ പ്രതിഷേധ പരിപാടികളും നടത്താറുണ്ട് നമ്മള്‍.
അതേസമയം കൊവിഡ് രോഗികളുടെ വര്‍ദ്ധനയെ തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഓക്സിജന്‍ ക്ഷാമത്തിന് പ്രതിവിധിയുമായി എത്തിയത് രണ്ട് വലിയ പെട്രോളിയം കമ്പനികള്‍ തന്നെ .. . ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവുമാണ് ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.
കൊവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക.ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു.
150 ടണ്‍ ഓക്സിജനാണ് ഇവിടെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി. ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു.ഇതാദ്യമായല്ല പെട്രോളിയം കമ്പനികള്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നത്.
റിലയന്‍സും സൗജന്യമായി ഓക്സജന്‍ ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സിന്റെ ട്വിന്‍ ഓയില്‍ റിഫൈനറികളില്‍ ഇന്‍ഡസ്ട്രിയല്‍ ഓക്സിജന്‍ ലഘുവായൊരു പ്രക്രിയയിലൂടെ മെഡിക്കല്‍ ഓക്സിജനാക്കി മാറ്റി 100 ടണോളം ഓക്സിജന്‍ സൗജന്യമായി അത് ആശുപത്രികളില്‍ എത്തിച്ചു.
ഹരിയാനയിലെ പാനിപത്തിലുളള മോണോ എത്തിലീന്‍ ഗ്‌ളിസറോള്‍ യൂണിറ്റിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ നിര്‍മ്മിച്ചത്. ബിപിസിഎല്‍ കഴിഞ്ഞ വര്‍ഷവും 25 ടണ്‍ സൗജന്യ ഓക്സിജന്‍ നല്‍കിയിരുന്നു.കേരളത്തിലെ കൊച്ചി റിഫൈനറിയില്‍ 99.7 ശതമാനം പരിശുദ്ധമായ ഓക്സിജന്‍ നിര്‍മ്മിക്കുന്നുണ്ട്. എണ്ണ കമ്പനികള്‍ക്ക് നൈട്രജന്‍ നിര്‍മ്മിക്കുനുളള പ്‌ളാന്റുകളില്‍ നിശ്ചിത അളവില്‍ വ്യാവസായിക ഓക്സിജന്‍ നിര്‍മ്മാണത്തിന് സൗകര്യമുണ്ട്.
ഈ വാതകത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡും മറ്റ് ചില വാതകങ്ങളും എടുത്തുമാറ്റിയാല്‍ 99.9 ശതമാനം ശുദ്ധമായ മെഡിക്കല്‍ ഓക്സിജന്‍ നിര്‍മ്മിക്കാനാകും.നിലവില്‍ എണ്ണകമ്പനികളില്‍ ലോകത്തില്‍ ഏറ്റവും വലിയ ശുദ്ധീകരണശാല റിലയന്‍സിന്റേതാണ്.
ഗുജറാത്തില്‍ ജാം നഗറിലാണിത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങളുടേതായ സഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു.
https://www.facebook.com/Malayalivartha