സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല; രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും; രണ്ടാം തരംഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലെ നിർണ്ണായക തീരുമാനങ്ങൾ ഇങ്ങനെ

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചില നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല. രോഗവ്യാപനം കൂടിയ പ്രദേശത്തെ എല്ലാവരെയും പരിശോധന നടത്തും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ട് .എങ്കിലും തത്കാലം വരാന്ത്യലോക്ക് ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
എന്നാൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും.
ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം.
കൊവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തൽ.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. അതേ സമയാനം ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു .
ജനങ്ങള്‍ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
അത്യാവശ്യസര്‍വീസുകളെയും പൊതുഗതാഗതത്തെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കൊവിഡ് കോര്‍കമ്മിറ്റി തീരുമാനിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. അടുത്ത രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സമിതി തീരുമാനമെടുക്കുകയും ചെയ്തു.
സംസ്ഥാനത്തെ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. ചരക്കു വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ലെന്നും അവർ വ്യക്തമാക്കി. സ്വകാര്യ ടൂഷനുകള്‍ നടത്താന്‍ പാടില്ല. പരീക്ഷകള്‍ അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ട്യൂഷനുകള്‍ നടത്തണം. തീയറ്ററുകളുടെ പ്രവര്‍ത്തനം വൈകീട്ട് ഏഴുവരെയായി .
മാളുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ് , പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍, രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. സിനിമ തിയറ്ററുകള്‍ക്കും മാളുകള്‍ക്കും മള്‍ട്ടിപ്ലള്‍ക്‌സുകള്‍ക്കും ഏഴര മണിവരെയാണ് പ്രവര്‍ത്തനാനുമതി.
ടൂഷന്‍ ക്ലാസുകള്‍ അനുവദിക്കില്ല. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മെയ് രണ്ടുവരെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക ഫ്രം ഹോം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണം. ആരാധനാലയങ്ങളിലെ സന്ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയായിരിക്കണം അനുമതി.
https://www.facebook.com/Malayalivartha