സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി; രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്, പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ...

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ് രംഗത്ത്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പുതുക്കിയ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ വ്യക്തമാക്കുകയാണ്. 72 മണിക്കൂര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ തന്നെ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം കൈകൊണ്ടത്. നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചികിത്സ തേടുകയും വേണം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണം.
ഇതുകൂടാതെ ഇടത്തരം രോഗതീവ്രതയുള്ള കോവിഡ് രോഗികളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനം എടുക്കാവുന്നതാണ്.
ഗുരുതര രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഗുരുതര രോഗികള്‍ ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. തുടര്‍ന്ന് മൂന്നുദിവസം കൂടി നിരീക്ഷണത്തില്‍ തുടര്‍ന്ന് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് അനുവദിക്കും. പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും കോവിഡ് പരിശോധന നടത്തണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























