Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്വന്തം മകളോട് ഇത്രയും ക്രൂരത ; ഒരു അച്ഛന്റെ മനസ്സിന് ഇത്രയധികം ക്രൂരത കാണിക്കാനാകുമോ? ഒടുവിൽ പോലീസിന്റെ അതിനിർണ്ണായക തീരുമാനം; സനു മോഹനെ ആ നിർണ്ണായക പരിശോധനയ്ക്ക് വിധേയനാക്കും; ആ റിസൾട്ടിന്റെ ഫലം വരുമ്പോൾ സംഭവിക്കുന്നത് !

26 APRIL 2021 01:13 PM IST
മലയാളി വാര്‍ത്ത

സ്വന്തം മകളോട് ഇത്രയും ക്രൂരത ചെയ്തതിന് ശേഷം വീണ്ടും ക്രൂരതകൾ ചെയ്തു കൂട്ടിയ സനു മോഹനെ മനസ്സിലാക്കാനാവാതെ പോലീസ്. അതുകൊണ്ടുതന്നെ സനു മോഹന്റെ മനോനിലപരിശോധിക്കുവാൻ ഒരുങ്ങുകയാണ് അന്വേഷണസംഘo. സനു മോഹൻ ഒരു സൈക്കോ ആണോ അതോ ഒരു ക്ലാസിക് ക്രിമിനൽ ആണോ എന്ന സംശയം ദൂരീകരിക്കാനാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം.

സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന മുരുഡേശ്വറിനു സമീപത്തെ ഹോട്ടലിൽ എത്തി പോലീസ് തെളിവ് ശേഖരിച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ സനു മോഹൻ ബുദ്ധിമാനായ സൈക്കോ, സമർഥനായ കുറ്റവാളി. ഇതിൽ ആരാണെന്ന് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് അന്വേഷണ സംഘം.

കടബാധ്യതകൾ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങൾ വിശ്വസിക്കാൻ ഭാഗത്തിന് ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

 

 

 

മകൾ വൈഗയെ കൊല്ലാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ പോയ സനു മൂന്നു തവണ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നായിരുന്നു മൊഴി കൊടുത്തിരുന്നത്. ഇതൊക്കെ കെട്ടുകഥകളാണെന്ന് പോലീസിന് വ്യക്തമായി മനസ്സിലായി കഴിഞ്ഞിരിക്കുന്നു.

മകളെ കൊന്ന് ഗോവയിലും കോയമ്പത്തൂരിലും ബെംഗളൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു ഇയാൾ. ഒരു അച്ഛന്റെ മനസ്സിന് ഇതൊക്കെ സാധിക്കുമോ എന്നത് വലിയ ചോദ്യമാണ്.

സനുവിന്റെ മാനസിക നില പരിശോധിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ കേസിൽ നിർണായക വിവരങ്ങൾ നൽകാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സനു മോഹനെതിരേയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളിൽ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പോലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക. 2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

സനു മോഹനുമായുള്ള കേരളത്തിനു പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്ച തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തും. സനുവിനെ പിടികൂടിയ കാർവാർ ബീച്ചിൽ ഞായറാഴ്ച തെളിവെടുപ്പ് നടത്തി. മുരുഡേശ്വറിലും സമീപ പ്രദേശങ്ങളിലുമെത്തി തെളിവ് ശേഖരിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ പ്രതിയെ കൊല്ലൂരിലെത്തിച്ചു.

ഒളിവിൽ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാരെല്ലാം ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മൂകാംബിയിലും ഇതിനു സമീപത്തുള്ള ബീന റെസിഡൻസി ഹോട്ടലിലും തെളിവെടുപ്പ് നടത്തും. മടങ്ങിയെത്തിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീണ്ടും ചോദ്യം ചെയ്യും.

ഈ മാസം 29 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏറ്റവും പ്രധാനമായ ഒരു കാര്യം അന്വേഷിക്കാൻ ആണ് ഗോവയിൽ എത്തിയത് .അവിടെയെത്തി അയാൾ കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് ആയിരുന്നു അന്വേഷണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (14 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (3 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (3 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (5 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (6 hours ago)

Malayali Vartha Recommends