Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആദിത്യന്റെ ആത്മഹത്യാ ശ്രമം; പ്രതികരണവുമായി അമ്പിളിദേവി, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം നടത്തി: സൈബര്‍ സെല്ലിൽ താരത്തിനെതിരെ പരാതി...

26 APRIL 2021 02:09 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ നടന്‍ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും ആദിത്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. അതേസമയം ആദിത്യന്റേത് വെറും ഷോ ആണെന്നാണ് അമ്പിളി ദേവി ആദ്യം തന്നെ പ്രതികരിച്ചത്.


ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.

നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും ആരോപണങ്ങളുമായി എത്തിയിരുന്നു.

 


തൃശ്ശൂര്‍ സ്വദേശിയായ യുവതിയുമായി ആദിത്യനു ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. എന്നാല്‍ ഇതിനു പിന്നാലെ അമ്പിളിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും കാട്ടി ആദിത്യനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് അമ്പിളിയും അമ്മയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി അഭിമുഖങ്ങളിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത്. തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറഞ്ഞു. പിന്നാലെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്ന ആദിത്യന്‍ ജയന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു.

അതേസമയം, സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കു മുന്പാകെയും ഭർത്താവ് ആദിത്യനെതിരെ അമ്പിളി ദേവി പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആദിത്യന്‍ ജയന്‍ കയ്യിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കാറില്‍ രക്തംവാര്‍ന്ന് കിടന്നിരുന്ന ആദിത്യനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജയന്‍ അപകടനിലയിലല്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം നടത്തിയത്തിന്റെ പേരിലാണ് അമ്ബിളി പരാതി നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ക്കു പിന്നാലെ അമ്ബിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തില്‍ ആദിത്യന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അതേച്ചൊല്ലി തന്നോട് വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടുവെന്നും അമ്ബിളി ആരോപിച്ചിരുന്നു.

എന്നാല്‍ ആദ്യ വിവാഹത്തിന് മുന്‍പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ ആളാണ് ആദിത്യന്‍ ആരോപിക്കുന്ന വ്യക്തിയെന്ന് അമ്ബിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാള്‍ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാല്‍ ആ ബന്ധത്തില്‍ താത്പ്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞുമാറിയെന്നും അമ്ബിളി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (13 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (3 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (3 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (5 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (6 hours ago)

Malayali Vartha Recommends