"രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്ബായെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു... മിത്രങ്ങളെ? പാട്ടകൊട്ടിയും, വിളക്ക് തെളിച്ചും, ഗോമൂത്ര പാനീയവും, എല്ലാം വിജയകരമായി പരീക്ഷിച്ച ആദിത്യനാഥന്റെ യൂപിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാകില്ല" ; കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധിപേരാണ് ഓക്സിജൻ ലഭിക്കാതെ മരണപ്പെടുന്നത്. ഇപ്പോഴിതാ, ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. ഇത്രയും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുവിനെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു എന്നാണ് നിഷാദ് പറയുന്നത്.
എം.എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്;
'ഗായ് ഏക് പാല്‍ഥൂ ജാന്‍വര്‍ ഹേ. ഗായ് ഖാസ് കാത്താ ഹേ, ഔര്‍ ദൂത് ദേത്താ ഹേ. ഗായ് ഓക്‌സിജന്‍ ഭീ മില്‍താ ഹേ ഹോ..ഹീ.ഹം. നഹീ..നഹീ.'
ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്. പറഞ്ഞത് പശുവിനെ പറ്റിയാണ്. ഇത്രയും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്ബായെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു. പശുവിന് ആംബുലന്‍സും പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതല്ല, ഇതിനപ്പുറവും സാധിക്കും.
ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കികൂടെ മിത്രങ്ങളെ? പാട്ടകൊട്ടിയും, വിളക്ക് തെളിച്ചും, ഗോമൂത്ര പാനീയവും, എല്ലാം വിജയകരമായി പരീക്ഷിച്ച ആദിത്യനാഥന്റെ യൂപിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാകില്ല.കട്ടായം. പശു എങ്ങനെ ഓക്‌സിജന്‍ നല്‍കും എന്നതിനെ പറ്റിയുളള ക്ലാസ്സിന് ബഹുമാന്യ ശാസ്ത്രജ്ഞന്‍ പപ്പേട്ടനെ സമീപിക്കാവുന്നതാണ്.
നോട്ട് നിരോധന സമയത്ത് രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധന്‍ കൂടിയാണ് പപ്പെട്ടന്‍. ചാനല്‍ ചര്‍ച്ചയില്‍ പപ്പേട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു.. മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ. ഇരുപതിനായിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം.. ഉലകം ചുറ്റാന്‍ ഒമ്ബതിനായിരം കോടിയുടെ വിമാനം.
ഇതൊക്കെ അച്ഛാ ദിന്‍ അല്ലേ കമ്മികളേ. ഇതാണ് പുതിയ ഇന്ത്യ. സന്തോഷിച്ചാട്ടെ.സന്തോഷിച്ചാട്ടെ. NB: മിത്രോംസ്, പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ. കമോണ്‍ട്രാ മിത്രോംസ്.എനിക്കത് പൂച്ചെണ്ടുകളാണ്.
https://www.facebook.com/Malayalivartha



























