Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

മനുഷ്യരാശി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയെയാണ് നാം നേരിടുന്നത്; നമ്മുടെ ജാഗ്രതക്കുറവിന് ഭയാനകമായ സംഹാരശേഷിയുണ്ടെന്ന ബോധ്യം നാം വിസ്മരിക്കരുത്; നാം ഇതും മറികടക്കും; ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മാനവരാശിയുടേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

26 APRIL 2021 02:57 PM IST
മലയാളി വാര്‍ത്ത

മനുഷ്യരാശി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയെയാണ് നാം നേരിടുന്നത്. നമ്മുടെ ജാഗ്രതക്കുറവിന് ഭയാനകമായ സംഹാരശേഷിയുണ്ടെന്ന ബോധ്യം നാം വിസ്മരിക്കരുത്. നാം ഇതും മറികടക്കുമെന്നും ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മാനവരാശിയുടേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോവിഡിന്റെ പകര്‍ച്ചയും വ്യാപനവും ജനജീവതത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കുകയും സാമ്പത്തിക രംഗത്തെ തകര്‍ത്തെറിയുകയും ചെയ്തു. കോവിഡിനെ നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ വഴികളികളിലും നാം പരമാവധി ശ്രമിക്കുന്നുണ്ട്.

നമ്മുടെ ജാഗ്രതക്കുറവിന് ഭയാനകമായ സംഹാരശേഷിയുണ്ടെന്ന ബോധ്യം നാം വിസ്മരിക്കരുത്.കോവിഡ് ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. പ്രണാവായുവിനായി ജനം പരക്കം പായുന്നു.കോവിഡിന്റെ ഒന്നാം തരംഗത്തെ ഐക്യത്തോടെയും മനക്കരുത്തോടെയും ജാഗ്രതയോടെയും നേരിട്ടവരാണ് നാം ഓരോരുത്തരും.

 

 

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്താന്‍ ആരു ശ്രമിച്ചാലും അവരെ തൂക്കിക്കൊല്ലുമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം നാം ഇപ്പോള്‍ നേരിടുന്ന ഗുരുതരാവസ്ഥയുടെ ആഴവും പരപ്പും പ്രകടമാക്കുന്നതാണ്.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടങ്ങളുടെ കുറ്റകരമായ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കോടതിയുടെ നിരീക്ഷണം.

ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേരാണ് ഉത്തരേന്ത്യയില്‍ മരണത്തിന് കീഴ്‌പ്പെടുന്നത്.ഇത് ഹൃദയഭേദകമാണ്. കേരളത്തിന് ഇപ്പോള്‍ ഇങ്ങനെ ഒരു അവസ്ഥയെ നേരിടേണ്ട സാഹചര്യമില്ല. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി പ്രതിദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത കൂടുതല്‍ ഈ ഘട്ടത്തില്‍ നാം ഉറപ്പാക്കേണ്ടതുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പരമാവധി തീവ്രത കുറയ്ക്കാന്‍ നാം സ്വയം പോരാളികളായി മാറണം. സുരക്ഷാമുന്‍കരുതലുകളെ സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ഉള്‍ക്കൊള്ളുകയും വേണം.

മാസ്‌ക് ധരിക്കുന്നത് ജീവിതചര്യയായി മാറ്റണം. സാമൂഹിക അകലവും വ്യക്തിശുചിത്വവും നാം പാലിക്കണം.നമ്മുടെ സ്വയംനിയന്ത്രണം സമൂഹത്തിന് നല്‍കുന്ന നന്മ വളരെ വലുതാണ്.നമ്മുടെ സഹോദരങ്ങളാണ് രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് ആശ്വാസവും സഹായവും എത്തിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയും കര്‍ത്തവ്യവുമാണ്.

ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.ദേശീയ പ്രസ്ഥാനകാലത്ത് പലഘട്ടങ്ങളിലും കോണ്‍ഗ്രസ് ഈ ഉജ്ജ്വല മാതൃക കാട്ടിയിട്ടുണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്നും മികച്ച സംഭാവനകള്‍ നല്‍കിയവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും.

സാമ്പത്തിക പരാധീനതകളെ അവഗണിച്ച് കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം വീണ്ടും സമൂഹം ആവശ്യപ്പെടുന്ന ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നണി പോരാളികളായി മുന്നോട്ട് വരുന്നത് അഭിമാനകരമാണ്. ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മാനവരാശിയുടേത്.ഐക്യത്തോടുള്ള പ്രവര്‍ത്തനങ്ങളിലൂടെ നാം ഈ പ്രതിസന്ധിഘട്ടവും മറികടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (10 minutes ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (29 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (50 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (1 hour ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (1 hour ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (3 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (3 hours ago)

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം  (3 hours ago)

പ്രവാസികൾക്ക് കോളടിച്ചു സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം!! ‘ഗോൾഡൻ വിസ’ ബിഗ് ഓഫർ യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?  (3 hours ago)

ഇനി 26 ദിവസം കൂടി അതിഭയങ്കര തണുപ്പ് !! ഇത് തേൾ സീസൺ !! ജാഗ്രതയോടെ പ്രവാസികൾ  (3 hours ago)

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ  (3 hours ago)

നിയമവിദ്യാര്‍ത്ഥിയായ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി  (4 hours ago)

ദേ ഇങ്ങോട്ട് കയറി ഉണ്ടാക്കാൻ വരണ്ട കലിപ്പിൽ ശ്രീലേഖ ഡൽഹിക്ക് പോകാൻ സൗകര്യമില്ലെടോ പറയേണ്ടവരോട് പറഞ്ഞോളാം..!  (4 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (4 hours ago)

ബംഗ്ലാദേശിലെ ഹിന്ദുക്കളെ തൊട്ടാൽ ! വിവരമറിയുമെന്ന് ആർ എസ് എസ് ഞെട്ടി ഭരണകൂടം കേന്ദ്രം ബംഗ്ലാദേശിലേക്ക്...  (4 hours ago)

Malayali Vartha Recommends