കേരളത്തിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക്... സംസ്ഥാന സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ജീവന് ഭീഷണിയാകുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലേ എന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ ഒന്നാം നമ്ബര്‍ ആരോഗ്യ വകുപ്പാണുള്ളതെന്ന് അവകാശപ്പെടുന്നവരെല്ലാം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഇന്നുണ്ടായ തിരക്ക് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ചൂണ്ടിക്കാണിച്ചിട്ടും എന്തുക്കൊണ്ട് ആരോഗ്യവകുപ്പ് കണ്ണടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം വാക്‌സിന്‍ ലഭിക്കാതെ മടങ്ങിയവരാണ് ഇന്ന് കേന്ദ്രങ്ങളില്‍ എത്തിയത്. ഇതാണ് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണം. സാമൂഹിക അകലം ഉള്‍പ്പെടെ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് വാക്‌സിനേഷന്‍ നടന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതോടെ മൂന്ന് പേര്‍ കുഴഞ്ഞുവീണു. ഇക്കാര്യം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
https://www.facebook.com/Malayalivartha


























