Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അങ്ങനെയാ കാര്യങ്ങള്‍... ബീഡിതൊഴിലാളിയായ ജനാര്‍ദ്ദനന്‍ ഉള്ള സാമ്പാദ്യം മുഴുവനും വാക്‌സിന്‍ ചലഞ്ചിന് വേണ്ടി സംഭാവന നല്‍കാന്‍ യഥാര്‍ത്ഥ കാരണം വി മുരളീധരനെന്ന് പി ജയരാജന്‍; കേന്ദ്രസഹമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനനെ ഉലച്ചു; ഉറങ്ങാന്‍ കഴിഞ്ഞില്ല; രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളി ആള് വേറെ ലെവലാ

27 APRIL 2021 08:28 AM IST
മലയാളി വാര്‍ത്ത

ഒരു രൂപ സംഭാവന നല്‍കുമ്പോഴും മനസ് എരിയുന്നവരാണ് അധികവും. എന്നാല്‍ തന്റെ സമ്പാദ്യത്തിന്റെ മുഴുവന്‍ തുകയും സംഭാവന ചെയ്യുക എന്നുവച്ചാല്‍. അതാണ് കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചെയ്തത്. ജനാര്‍ദ്ദനന്റെ നന്മയില്‍ അഭിനന്ദന പ്രവാഹം ഒഴുകുകയാണ്.

താന്‍ ബീഡി തെറുത്ത് സമ്പാദിച്ച 2 ലക്ഷത്തി 850രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ കണ്ണൂര്‍ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി ജയരാജനും രംഗത്തെത്തി.

 

 

സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ ജനാര്‍ദ്ദനനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനകള്‍ മൂലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജനാര്‍ദ്ദനന്‍ തീരുമാനിച്ചതെന്നും പി ജയരാജന്‍ തന്റെ സോഷ്യല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

ഇന്ന് നവമാധ്യങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ്. വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടന്‍ ജനാര്‍ദ്ദനന്റെ വീട് അല്പസമയം മുന്‍പാണ് സന്ദര്‍ശിച്ചത്. പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം. ഫണ്ട് നല്‍കിയപ്പോള്‍ സമൂഹം ഇത്തരത്തില്‍ ആദരിക്കുമെന്ന് ജനാര്‍ദ്ദനന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാര്‍ദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വര്‍ഷം ദിനേശ് ബീഡിയില്‍ പണിയെടുത്തതിന് ശേഷമാണ് ജനാര്‍ദനന്‍ പിരിഞ്ഞത്.

 

 



തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു. സൗജന്യമായി വാക്‌സിന്‍ നല്‍കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ഉറപ്പിച്ചു.

അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നല്‍കിയതിന് ശേഷം സുഖമായി ഉറങ്ങി. തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്‌സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ. എന്നാണ് പി ജയരാജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 



സൗജന്യമായിരുന്ന വാക്‌സിന് 400 രൂപ കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലാണ് ജനാര്‍ദ്ദനന്‍ അറിഞ്ഞത്. ഇത് സര്‍ക്കാരിന് ഭാരമാകുമെന്ന ചിന്തയാണ് തന്നാലാകുന്നത് എന്തെങ്കിലും നല്‍കണമെന്ന തീരുമാനത്തിലേക്ക് ജനാര്‍ദ്ദനനെ നയിച്ചത്.

 

പിണറായി വിജയന്റെ ആരാധകനും കടുത്ത സി.പി.എം അനുഭാവിയുമായ അദ്ദേഹം പിറ്റേന്ന് രാവിലെ പത്തിന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെത്തി. ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ രണ്ട് ലക്ഷവും ചില്ലറയുമുണ്ടെന്ന് മനസിലായി. അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കണമെന്നായിരുന്നു ജനാര്‍ദ്ദന്റെ ആവശ്യം.

 

ഇതുകേട്ട് ഞെട്ടിയ ജീവനക്കാര്‍ ജീവിത ചുറ്റുപാടുകള്‍ ചോദിച്ചറിഞ്ഞശേഷം ഒരു ലക്ഷം കൊടുത്താല്‍ പോരെയെന്ന് ഉപദേശിച്ചെങ്കിലും ജനാര്‍ദ്ദനന്‍ തീരുമാനം മാറ്റിയില്ല. എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റിലേക്ക് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പേരുപോലും വെളിപ്പെടുത്തേണ്ടെന്നു പറഞ്ഞ് ജനാദ്ദനന്‍ അതും നിരസിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (16 minutes ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (24 minutes ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (37 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (4 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (5 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (5 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (5 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (7 hours ago)

Malayali Vartha Recommends