Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഒരു പരിഗണനയും നല്‍കിയില്ല... സന്തോഷത്തോടെയുള്ള ജീവിതം ഇത്രമേല്‍ മാറിമറിയുമെന്ന് ആരും വിചാരിച്ചില്ല; അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യനെതിരെ കേസെടുത്തു; സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും കേസ്

27 APRIL 2021 08:32 AM IST
മലയാളി വാര്‍ത്ത

താരങ്ങളായ ആദിത്യന്റേയും അമ്പിളി ദേവിയുടേയും സന്തോഷത്തോടെയുള്ള വിവാഹ ജീവിതം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. എന്നാല്‍ എത്രവേഗമാ എല്ലാം മാറിമറിഞ്ഞത്. അവസാനം ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും അമ്പിളി ദേവിയുടെ പരാതിയിന്‍മേല്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പോലീസ് കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി.

 



അതിനിടെ, കൈഞരമ്പ് മുറിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വാര്‍ഡിലേക്കു മാറ്റിയതിനു പിന്നാലെ പൊലീസ് മൊഴിയെടുത്തു. ആത്മഹത്യാശ്രമത്തിനു കേസെടുക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു നടന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.

അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം.

 



എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തില്‍ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. നിയമപരമായ നടപടികളില്‍ നിന്നു പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.

2019ല്‍ തന്നെ ആദിത്യന്‍ വിവാഹം കഴിച്ചെന്നും അന്ന് ആവശ്യപ്പെട്ട നൂറ് പവനും പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, പിന്നീട് സ്ത്രീധനമായി കൂടുതല്‍ തുക ആവശ്യപ്പെട്ട് നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് പോയ ആദിത്യന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും അമ്പിളി ദേവി കരുനാഗപ്പള്ളി എ.സി.പിക്കും ചവറ പോലീസിലും നല്‍കിയ പരാതിയില്‍ പറയുന്നു.

 



സാമൂഹികമാധ്യമങ്ങളില്‍ ആദിത്യന്‍ തന്നെപ്പറ്റി പറയുന്നത് ശുദ്ധ അസംബന്ധമാണന്ന് അമ്പിളി ദേവി പറഞ്ഞു. പരമ്പരകളില്‍ മാത്രമല്ല, ജീവിതത്തിലും നല്ല അഭിനേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണന്നും അമ്പിളി പറഞ്ഞു.

തന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറയുന്ന ആദിത്യന്‍ ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാന്‍ തയ്യാറാണ്. ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ മണ്ടത്തരാണ്. വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം മനസിലാക്കുന്നത്. തന്റെ മാതാപിതാക്കളുടെ മുന്നില്‍പ്പോലും വിദഗ്ധമായി അഭിനിയച്ച് പ്രതിഫലിപ്പിക്കാന്‍ സാധിച്ചു. നിയമപരമായി ആദിത്യനെതിരെ നീങ്ങും. ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അമ്പിളി ദേവി പറഞ്ഞു.

 



ഇതിന് പിന്നാലെയാണ് അമ്പിളിദേവി കേസ് കൊടുക്കുന്നതും പോലീസ് കേസെടുത്തതും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (17 minutes ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (25 minutes ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (38 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (4 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (5 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (5 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (5 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (7 hours ago)

Malayali Vartha Recommends