വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിജയാഹ്‌ളാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ നിരവധി ആളുകള്‍ ഒത്തുകൂടുമെന്നും ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നാണ് സ്വകാര്യ ഹര്‍ജികളില്‍ പറയുന്നത്.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെങ്കിലും അതിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ വേണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു.
കൊവിഡ് വാക്‌സീന്‍ വിതരണ നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഒരേ വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























