Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മേയ് രണ്ടിന് ലോക്ക്ഡൗണോ? നിര്‍ദ്ദേശം നല്‍കി മുഖ്യന്‍ ... അനുസരിക്കാന്‍ ചീഫ് സെക്രട്ടറി

27 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത


പിണറായി ഉറങ്ങിയിട്ട് ദിവസങ്ങളായി.മേയ് രണ്ടിന് തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ രൂപം ഇന്നലെയാണ് ലഭിച്ചത്.

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കണമെന്നാണ് പിണറായിയുടെ തീരുമാനമെന്നറിയുന്നു. ഇതിന് അനുബന്ധമായാണ് മേയ് രണ്ടിന് ലോക്ക് ഡൗണിന് സമാനമായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി ഉത്തരവിന്റെ രൂപത്തില്‍ പുറത്തിറങ്ങിയത്. അതായത് വോട്ടെണ്ണല്‍ ദിവസം റോഡിലിറങ്ങണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയാല്‍ പോലും ആര്‍ റ്റി പി. സി ആര്‍ കൈയില്‍ കരുതണം.

മേയ് രണ്ടിന് ലോക്ക് ഡൗണ്‍ വേണ്ടെന്ന കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ത്ഥനകളൊക്കെ പിണറായി തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടുമെന്ന കോടിയേരിയുടെ തള്ള കേട്ട് പിണറായിയുടെ മുഖം കടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടതുമുന്നണിക്ക് ജയ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരമൊരു ആലോചന വന്നിരിക്കുന്നത്. പൂര്‍ണ ലോക്കിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കഴിഞ്ഞ ദിവസമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറിയത്. ആദ്യം മുതല്‍ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ യു ഡി എഫിനായിരുന്നു മുന്‍തൂക്കം.ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും തനിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കൈമാറാന്‍ കഴിയുക എന്ന വിവരം ബഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

തമിഴ് നാട്ടിലും സമാനമായ സാഹചര്യമാണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് ഒന്നിനും രണ്ടിനും ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും.തമിഴ് നാട്ടില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍ ആകെ പരിഭ്രാന്തിയിലാണ്.കോടതികളുടെ ഇടപെടലുകള്‍ അവരെ ഭയപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോടാണ് കേന്ദ്ര സര്‍ക്കാരിനും താത്പര്യം. കാരണം കേരളത്തില്‍ അവര്‍ക്ക് പ്രതീക്ഷകള്‍ കുറവാണ്.

കര്‍ണാടകത്തില്‍ ഇന്ന് രാത്രി മുതല്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ മെയ് 10 വരെ 14 ദിവസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍. പൊതു ഗതാഗത സംവിധാനം അടക്കം ഇന്ന് രാത്രി 9 മണി മുതല്‍ പ്രവര്‍ത്തിക്കില്ല. വോട്ടെണ്ണല്‍ ദിവസം ഇവിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും.

ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ വലിയ തിരക്കാണ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കാണുന്നത്. മറുനാടന്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അതാത് സംസ്ഥാനത്തു തന്നെ തുടരണമെന്നായിരുന്നു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. സംസ്ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഇന്നലെയും കാല്‍ ലക്ഷം കടന്നു, പ്രതിദിന മരണം ദിവസങ്ങളായി 200-ന് മുകളിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (16 minutes ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (24 minutes ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (37 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (4 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (5 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (5 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (5 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (7 hours ago)

Malayali Vartha Recommends