Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത... ബെവ്കോയുടെ അത്യു​ഗ്രൻ പ്രഖ്യാപനം... ഇനി മുതൽ ഹോം ഡെലിവറി...

27 APRIL 2021 10:14 AM IST
മലയാളി വാര്‍ത്ത

ബാറുകളും മദ്യവിൽപനശാലകളും ഇന്നലെ രാത്രി മുതൽ അടയ്ക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിരുന്നു. അതിനു പിന്നാലെ ഏറെ നിരാശരായിരുന്നു മദ്യപാനികൾ. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെ പ്രവർത്തനം തൽക്കാലികമായി അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനു പിന്നാലെയായിരുന്നു എക്സൈസിന്റെ നീക്കം. എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയിൽ ബവ്റിജസ് കോർപറേഷൻ ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായി വിദേശമദ്യ ഔട്‌ലറ്റുകൾ അടച്ചിടേണ്ടി വന്നാൽ ഉണ്ടാകുന്ന വ്യാപാര നഷ്ടം മറികടക്കുകയാണു ‘ഹോം ഡെലിവറി’ ആലോചനകൾക്കു പിന്നിലുള്ള ചേതോവികാരം. എന്നാൽ, ഇതു യാഥാർഥ്യമാകാൻ കടമ്പകളേറെയാണെന്നു ബവ്കോ അധികൃതർ തന്നെ പറയുന്നുമുണ്ട്.

മദ്യവില്‍പനശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ പലരും കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയതോടെ ബവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചിരുന്നു. അതിനിടെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബവ്റിജസ് കോര്‍പറേഷന്റെ വിൽപനശാലകള്‍ അടച്ചുപൂട്ടുകയുണ്ടായി.

ഇനി വരാനിരിക്കുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബെവ്കോ ഹോം ഡെലിവറി അടുത്തയാഴ്ച തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും എന്നാണ് വിവരം. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും.

കോവിഡിന്റെ രണ്ടാം വരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബവ്റിജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഇനി തീരുമാനമെടുക്കേണ്ടതുണ്ട്.

പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജ് ഈടാക്കാനും തീരുമാനമുണ്ട്. എത്ര രൂപ എന്ന കാര്യം ഇതിന്‍റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.

എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും.

എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചു കൊണ്ടു വരേണ്ടെന്നാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം. ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ്പ് കൊണ്ടു വന്നേക്കും. നേരത്തെ ലോക്ഡൗണ്‍ സമയത്ത് ഔട്ട്ലറ്റുകൾ അടഞ്ഞു കിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു.

എന്നാല്‍ എതിര്‍പ്പുമൂലം അന്ന് നടന്നിരുന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കിയാണോ എന്ന ജനസംസാരവും ഉയർന്നു കേൾക്കുന്നുണ്ട്. ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ നിലപാടിനു കൂടി അനുസരിച്ചായിരിക്കുമെന്നു ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത പറയുകയുണ്ടായി.

മദ്യ വിൽപനയ്ക്കു ബാധകമായ നിലവിലെ നിയമങ്ങൾ പ്രകാരം ഹോം ഡെലിവറി നടത്താൻ വ്യവസ്ഥയില്ല. ഇതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരേണ്ടി വരും. കോവിഡ് രൂക്ഷമായാൽ സംസ്ഥാനത്തു മദ്യ ലഭ്യത വൻതോതിൽ കുറയുന്ന സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള പോംവഴി കൂടിയായാണു ബവ്കോ ഹോം ഡെലിവറിയെ കണ്ടിരുന്നത്.

ആശയത്തിന്റെ പ്രായോഗികതയെ പറ്റിയുള്ള ആലോചനകൾ മാത്രമേ നടന്നിട്ടുള്ളൂ എന്നും തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നു എന്നാലിപ്പോൾ രണ്ടും കല്പിച്ച് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (18 minutes ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (26 minutes ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (39 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (1 hour ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (4 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (5 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (5 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (5 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (7 hours ago)

Malayali Vartha Recommends