Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാസ്പുടിൻ കുടിയൻ സ്റ്റൈൽ; കുറച്ച് ഓവറായാലല്ലേ... എല്ലാരും ശ്രദ്ധിക്കൂ! സോഷ്യൽമീഡിയയിൽ വൈറലായി സനൂപ്

27 APRIL 2021 11:20 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി ശ്രദ്ധനേടിയ ഡാൻസേഴ്സ് ആയിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും. ഇരുവരും ചേർന്ന് ഡാൻസ് ചെയ്ത ഇൻസ്റ്റാഗ്രാം റീൽസ് വൈറലായത് നാമെല്ലാം കണ്ടതാണല്ലോ. ഇവരുടെ വീഡിയോയിലെ പാട്ടാണ് ബോണി എമ്മിന്റെ റാസ്‌പുട്ടിൻ.

സൈബർ ലോകം ഏറ്റെടുത്ത റാസ്‌പുട്ടിൻ പാട്ട്. നിരവധി പേർ ഈ പാട്ടിൽ വ്യത്യസ്ത ശൈലിയിൽ ഡാൻസ് ചെയ്ത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ നവീനും ജാനകിയും വൈറൽ ആയതുപോലെ ആർക്കും ശ്രദ്ധ നേടാൻ സാധിച്ചില്ല. അതെ സമയം വെറൈറ്റിയായ കുടിയന്റെ റാസ്‌പുട്ടിൻ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.

മുഴുക്കുടിയനായ ഒരാൾ റാസ്‌പുട്ടിൻ പാട്ടിന് വെള്ളമടിച്ചു ലക്കും ലഗാനുമില്ലാതെ ഡാൻസ് ചെയ്താൽ എങ്ങനെയിരിക്കും എന്നതാണ് വീഡിയോയിലൂടെ കാണുന്നത്. തൃശൂർ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്‌പുട്ടിൻ വൈറൽ വീഡിയോയ്ക്ക് പിന്നിൽ.

 

 

മദ്യപാനികൾക്ക് സമാനമായി അലസമായി വസ്ത്രം ധരിച്ച ഇയാൾ നവീനും ജാനകിയും ഡാൻസ് ചെയ്ത അതെ റാസ്‌പുട്ടിൻ പാട്ടിന്റെ വരികൾക്ക് ചുവടു വയ്ക്കുന്നതാണ് വിഡിയോയിൽ. മദ്യപിച്ച ഒരാൾ ഡാൻസ് ചെയ്താൽ എന്ന പോലെ ഇപ്പോൾ വീഴും എന്ന രീതിയിലാണ് കക്ഷിയുടെ ഡാൻസും.

ദൃശ്യങ്ങൾ ആദ്യം കാണുമ്പോൾ അമ്പലപ്പറമ്പുകളിൽ സാധാരണ മദ്യപാനികൾ നടത്തുന്ന ഡാൻസ് എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ നവീൻ്റെയും ജാനകിയുടെയും നൃത്തച്ചുവടുകൾ അനുകരിക്കാനാണ് സനൂപ് കുമാർ ശ്രമിച്ചതെന്ന് മനസിലാക്കാം.

അതെ സമയത്തെ ഒരു മദ്യപാനി ഈ സ്റ്റെപ്പുകൾ ചെയ്താൽ എങ്ങനെയിരിക്കും എന്നതാണ് ആവിഷ്കാരം. വീഡിയോ വൈറൽ ആയതോടെ പലരും സനൂപ് കുമാറിനെ തേടിയെത്തിയിരിക്കുകയാണ്.

താൻ യഥാർത്ഥത്തിൽ മദ്യപിച്ചിട്ടില്ല എന്നും വിഡിയോയ്ക്കായി അത്തരത്തിൽ വസ്ത്രം ധരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് സനൂപ് കുമാർ പറഞ്ഞിട്ടുണ്ട്.

തൃശൂർ താവൂസ് തിയെറ്ററിലെ ജീവനക്കാരനായ സനൂപ് ഒരു മികച്ച ഡാൻസർ കൂടിയാണ്. ഏതായാലും നവീൻ്റെയും ജാനകിയുടെയും റാസ്‌പുട്ടിൻ ചുവടുകൾക്ക് ഇതിലും നല്ല ഒരു പതിപ്പ് കിട്ടാനില്ല എന്നാണ് സൈബർ ലോകത്തെ ചർച്ചാവിഷയവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (5 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends