വാഹന പരിശോധനയ്ക്കിടെ റോഡിലൂടെ നടന്ന വന്ന യുവാവ് പോലീസിനെ കണ്ട് തിരിഞ്ഞോടി, പിന്നാലെയോടിയ പോലീസ് ഓട്ടിച്ചിട്ടു പിടിച്ചു, ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിച്ചത്....

വാഹന പരിശോധനയ്ക്കിടെ റോഡിലൂടെ നടന്ന വന്ന യുവാവ് പോലീസിനെ കണ്ട് തിരിഞ്ഞോടി, പിന്നാലെയോടിയ പോലീസ് ഓട്ടിച്ചിട്ടു പിടിച്ചു, ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിച്ചത്....
മാസ്‌ക് ഇല്ലാത്തതിനാലാണ് ഓടിയതെന്ന് ആദ്യം പോലീസുകാര്‍ കരുതിയെങ്കിലും എന്തോ പന്തികേടുണ്ടെന്ന് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് സംശയം തോന്നിയതോടെ പിന്നാലെ ഓടി പിടികൂടി.
ചോദ്യം ചെയ്തപ്പോഴാണ് അഞ്ചു മാസമായി പൊലീസിനെ വെട്ടിച്ചുനടന്ന കള്ളനാണ് പിടിയിലായതെന്ന് വ്യക്തമായത്. സംസ്ഥാന അതിര്‍ത്തിയിലെ കമ്പത്താണ് സംഭവം. കമ്പം കാമാക്ഷിപുരം തെരുവില്‍ ശക്തിവേലാണ് (23) പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഏഴു പവന്‍ സ്വര്‍ണം എസ്.ഐ ഗീതയുടെ നേതൃത്വത്തില്‍ കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. കമ്പം സ്വദേശി ലോക്‌നാഥന്റെ മകന്റെ വിവാഹശേഷം കുടുംബാംഗങ്ങളെല്ലാം കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയി.
ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിച്ചതായി കണ്ടെത്തി.
തേനി എസ്.പി സായ് സരണ്‍ തേജസ്വിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് പിടിയിലായത്. സഹോദരനുവേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















