Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡെലിവറി ബോയ് ആയിരുന്ന സൂരജിനെ 24ന് ഉച്ചയ്ക്കു 2നു ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പാഴ്‌സല്‍ കൊടുക്കാന്‍ പോയതിനുശേഷം കാണാനില്ല.... ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് മരിച്ചനിലയില്‍, സംഭവമിങ്ങനെ....

27 APRIL 2021 12:27 PM IST
മലയാളി വാര്‍ത്ത

ഡെലിവറി ബോയ് ആയിരുന്ന സൂരജിനെ 24ന് ഉച്ചയ്ക്കു 2നു ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പാഴ്‌സല്‍ കൊടുക്കാന്‍ പോയതിനുശേഷം കാണാനില്ല.... ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് മരിച്ചനിലയില്‍, സംഭവമിങ്ങനെ....


അയല്‍വാസിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയില്‍ സൂരജിനെയാണ് (19) ഏറ്റുമാനൂര്‍ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സത്യന്‍ - ഷൈമ ദമ്പതികളുടെ മകനാണ് സൂരജ്.

 



തെള്ളകത്തെ സ്വകാര്യ ഹോട്ടലില്‍ ഡെലിവറി ബോയ് ആയിരുന്നു. 24ന് ഉച്ചയ്ക്കു 2നു ഹോട്ടലില്‍ നിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പാഴ്‌സല്‍ കൊടുക്കാന്‍ പോയ സൂരജിനെ കാണാതാവുകയായിരുന്നു. സുഹൃത്തിന്റെ സ്‌കൂട്ടറുമായാണ് സൂരജ് പോയത്.

സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഹോട്ടല്‍ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

 

 




കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

 



ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (5 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends