Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഇന്ന് ചാനലുകള്‍ കത്തിക്കും... തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്ത് വരാനിരിക്കെ ഇന്ന് ചാനലുകാര്‍ മത്സരിച്ച് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിടും; ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന് തീരുമാനിക്കുമ്പോള്‍ മുന്നണികള്‍ക്കും ടെന്‍ഷനേറെ; ഇന്നത്തെ രാത്രി ചാനലുകാര്‍ കത്തിക്കും

29 APRIL 2021 10:03 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്ത് വരാനിരിക്കെ എല്ലാവരും ആകാംക്ഷയിലാണ്. അതിനിടെ ആ ആകാംക്ഷയ്ക്ക് എരിതീയില്‍ എണ്ണ ഒഴിക്കാനായി ചാനലുകാരുടെ എക്‌സിറ്റ് പോള്‍ ഫലം ഇന്ന് രാത്രിയാണ് വരുന്നത്.

വോട്ടെണ്ണല്‍ ദിനത്തോട് അടുക്കുന്തോറും അധികാരം കൈയെത്തും ദൂരത്തെന്ന് കണക്കുകൂട്ടുന്ന ഇരു മുന്നണികളെയും അടിയൊഴുക്കില്‍ അടിതെറ്റുമെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. ഇക്കര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ വലിയ വ്യത്യാസമില്ല.

 



വാശിയേറിയ ത്രികോണപ്പോര് നടന്ന നേമം കൈവിടുമോ, നേമം വീണ്ടും കിട്ടുന്നതിനൊപ്പം മറ്റു സീറ്റുകള്‍ സ്വന്തമാവുമോ തുടങ്ങിയ ചിന്തകളാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്.

 

തുടര്‍ഭരണം കൈവിട്ടാല്‍, സി.പി.എമ്മിലും സി.പി.ഐയിലും സ്ഥാനാര്‍ത്ഥിനിര്‍ണയമടക്കം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിന് വിധേയമാവും. മറിച്ചായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം അജയ്യമാവും.

 

 



ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം ചോദ്യം ചെയ്യപ്പെടും. മറിച്ചായാല്‍, അഴിമതി ആരോപണങ്ങള്‍കൊണ്ട് സര്‍ക്കാരിനെ പ്രഹരിച്ച് വിജയം കൈവരിച്ച നായകനായി ചെന്നിത്തല വാഴ്ത്തപ്പെടും.

 

എല്‍.ഡി.എഫില്‍ മന്ത്രിമാരാകാന്‍ തുടര്‍ഭരണം കിട്ടിയാല്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടതാവും പിണറായി മന്ത്രിസഭ. കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, ഒരുപക്ഷേ കെ.ടി. ജലീല്‍, എ.സി. മൊയ്തീന്‍ എന്നിവരില്‍ ചിലര്‍ക്ക് വീണ്ടും അവസരം കിട്ടിയേക്കാം. മുന്‍മന്ത്രിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണന്‍ മന്ത്രിസഭയിലെത്തും. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന് പകരം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെത്തും. പൊന്നാനിയില്‍ പി. നന്ദകുമാര്‍ വിജയിച്ചാല്‍, സി.ഐ.ടി.യു പ്രാതിനിദ്ധ്യമായി പരിഗണിച്ചേക്കാം.

 

 



നിലമ്പൂരില്‍ വീണ്ടും ജയിച്ചാല്‍ മലപ്പുറത്തെ മുസ്ലിം പ്രാതിനിദ്ധ്യത്തിന്റെ പേരില്‍ പി.വി. അന്‍വര്‍ അവകാശവാദം ഉന്നയിച്ചേക്കാം. കെ.ടി. ജലീല്‍ ഇല്ലാതെ വന്നാലേ ആ സാദ്ധ്യതയുള്ളൂ. തൃത്താലയില്‍ വിജയിച്ചാല്‍ എം.ബി. രാജേഷിന് അവസരം കിട്ടാം.

കളമശ്ശേരിയില്‍ വിജയിച്ചാല്‍ പി. രാജീവും കൊട്ടാരക്കരയില്‍ വിജയിച്ചാല്‍ കെ.എന്‍. ബാലഗോപാലും മന്ത്രിസഭയിലെത്തും. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. വനിതാപ്രാതിനിദ്ധ്യം ഒരാളിലൊതുങ്ങാനും മതി. നേമം തിരിച്ചുപിടിച്ചാല്‍ വി. ശിവന്‍കുട്ടിയോ വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജയിച്ചാല്‍ വി.കെ. പ്രശാന്തോ മന്ത്രിസഭയിലെത്തിയേക്കും.

 



സി.പി.ഐയില്‍ ജെ. ചിഞ്ചുറാണി, പി.എസ്. സുപാല്‍, ചേര്‍ത്തലയിലെ പി. പ്രസാദ്, ചിറ്റയം ഗോപകുമാര്‍, ഇ.കെ. വിജയന്‍, ഇ.ടി. ടൈസണ്‍ എന്നിങ്ങനെ പലരും പരിഗണനയിലുണ്ട്. പാലാ പിടിച്ചാല്‍ ജോസ് കെ.മാണി മന്ത്രിയെന്ന് ഉറപ്പാണ്. ഒരു മന്ത്രിസ്ഥാനം കൂടി കേരള കോണ്‍ഗ്രസിന് കിട്ടിയേക്കാം. ഗണേശ്കുമാര്‍ പത്തനാപുരത്ത് വിജയിച്ചാല്‍ മന്ത്രിസഭയിലെത്തിയേക്കും.

യു.ഡി.എഫ് വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് മുഖ്യവിഷയം എം.എല്‍.എമാര്‍ കൂടുതല്‍ ഏതുപക്ഷത്തെന്നതാവും മുഖ്യഘടകം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്കാണ് മുന്‍ഗണന.

 

 

ഉമ്മന്‍ ചാണ്ടിക്കായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നേക്കാം. മുസ്ലിംലീഗ് ഉപമുഖ്യമന്ത്രിപദം ചോദിച്ചേക്കാം. നേമം പിടിച്ചാല്‍ കെ. മുരളീധരന് സുപ്രധാന വകുപ്പ് നല്‍കേണ്ടിവരും. വനിതകളില്‍ പത്മജ വേണുഗോപാല്‍, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരില്‍ രണ്ട് പേര്‍ക്കെങ്കിലും അവസരം കിട്ടിയേക്കാം. വി.ഡി. സതീശന്‍, ശബരിനാഥന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ശിവദാസന്‍ നായര്‍, കെ.ബാബു എന്നിവര്‍ക്കും സാദ്ധ്യതയുണ്ട്.

 

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (7 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (19 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (6 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (11 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (11 hours ago)

Malayali Vartha Recommends