Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

സരിതേ കാണണം കേട്ടോ... തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ പരാതിക്കാരന്‍ മുതലാളി സ്ഥാനാര്‍ത്ഥിയുടെ കാര്‍ കത്തിയെങ്കില്‍ തീരദേശം മൊത്തത്തില്‍ എല്‍ഡിഎഫിന് നഷ്ടമായേനെ; ഗൂഢാലോചനയില്‍ മുഖ്യമായി കളിച്ചത് സരിതയുടെ വലംകൈയെന്ന്; പിടികിട്ടാപുള്ളി സരിതയോട് ദയ കാണിക്കാത്തത് ഇതും കൂടിയോ

29 APRIL 2021 12:34 PM IST
മലയാളി വാര്‍ത്ത

പിടികിട്ടാപുള്ളി സരിത എസ് നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പോലീസ് അനങ്ങിയില്ല. അവസാനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം ശാന്തമായപ്പോഴാണ് കണ്‍മുമ്പിലുള്ള പിടികിട്ടാപ്പുള്ളി സരിതയെ പിടികൂടിയത്. പിടികൂടി കഴിഞ്ഞപ്പോഴോ പറപറാ അറസ്റ്റ്. കൂടാതെ 6 വര്‍ഷത്തെ കഠിന തടവും. അതിനിടയാല്‍ കാരണം അന്വേഷിച്ച് പോകുമ്പോഴാണ് കുണ്ടറയില്‍ നിന്നും സരിതയുടെ വലം കൈ പൊങ്ങി വരുന്നത്.

കുണ്ടറയിലെ വിവാദമായ കാര്‍ ആക്രമണക്കേസിന്റെ അന്വേഷണത്തില്‍ വല്ലാത്തൊരു വഴിത്തിരിവാണ് ഉണ്ടായത്. പരാതിക്കാരനും കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ മത്സരിച്ച ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍.

 

 



വിവാദമായ ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിക്കു സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട ഇ.എം.സി.സി. കമ്പനി ഡയറക്ടര്‍കൂടിയായ ഷിജുവിനെ ഗോവയില്‍നിന്നാണു േപാലീസ് കസ്റ്റഡിയിലെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രാഷ്ര്ടീയഗൂഢാലോചനയുടെ ഭാഗമായാണു കാര്‍ ആക്രമിച്ചതെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശി വിനുകുമാറിനെ തിരുവനന്തപുരത്തുനിന്നും ഇവരുടെ സഹായി ശ്രീകാന്തിനെ മുംെബെയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായ കൃഷ്ണകുമാറെന്ന മറ്റൊരു പ്രതിയും പോലീസിന്റെ വലയിലുണ്ട്. വിനുകുമാറിനെ ഇന്നലെ െവെകിട്ട് ചാത്തന്നൂര്‍ എ.സി.പി. ഓഫീസില്‍ ഹാജരാക്കി.

 



നിയമസഭാ തെരഞ്ഞെടുപ്പുദിവസം പുലര്‍ച്ചെ കുണ്ടറ, കണ്ണനല്ലൂര്‍ കുരീപ്പള്ളി റോഡില്‍ തന്റെ കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞെന്നാണു ഷിജു കണ്ണനല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതി. എന്നാല്‍, ആസമയത്ത് അത്തരമൊരു വാഹനം കടന്നു പോയതിന്റെ സൂചനയൊന്നും പോലീസിനു ലഭിച്ചില്ല. ആക്രമണം നടന്നതിനു സാക്ഷിമൊഴികളുമില്ല.

 

സംഭവത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷിക്കണമെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആവശ്യം. ഇതോടെ പോലീസ് അന്വേഷണം ഷിജുവിേലക്കും വിനുകുമാറിലേക്കും നീണ്ടു. ഷിജുതന്നെയാണു കാര്‍ ആക്രമിച്ചതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും സി.പി.എമ്മും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഷിജു കസ്റ്റഡിയിലായെന്നു മേഴ്‌സിക്കുട്ടിയമ്മ പറയുകയും ചെയ്തു. ഇതു പോലീസ് നിഷേധിച്ചതോടെ മന്ത്രി വെട്ടിലായിരുന്നു.

 



സോളാര്‍ വിവാദനായിക സരിതാ എസ്. നായരുടെ മുഖ്യസഹായി വിനുകുമാറാണു ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കിയതെന്നാണു പോലീസ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം കാക്കനാട്ടെ ഫഌറ്റില്‍ ഗൂഢാലോചന നടന്നെന്നാണു നിഗമനം.

 

തീരദേശത്തെ 30 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാനായിരുന്നു പദ്ധതി. വിവാദ ദല്ലാളിനു വിനുകുമാറിനെ പരിചയപ്പെടുത്തിയതു സരിതയാണെന്നും പോലീസ് സംശയിക്കുന്നു. കൊട്ടിയത്ത് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു.

 



ക്വട്ടേഷന്‍ സംഘത്തിന്റെ മദ്യപാനസദസില്‍ ഷിജുവിന്റെ ഡ്രൈവറില്‍നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത്. സരിതയുടെ മുഖ്യസഹായിയായ വിനുകുമാറാണു കാറിനു നേരേ പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന വിവരവും പോലീസിന് ലഭിച്ചു. സരിതയുടെ ഡ്രൈവറായി ഒപ്പം കൂടിയയാളാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വിനുകുമാര്‍. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തും തക്കലയിലുമായി സരിതയുടെ ബിസിനസ് കൈകാര്യം ചെയ്തിരുന്നതും ഇയാളാണ്. അഡ്വ. ഫെനി ബാലകൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതോടെയാണു സരിത വിനുകുമാറുമായി അടുത്തത്.

നിലവില്‍ സരിത ശിക്ഷിക്കപ്പെട്ട തട്ടിപ്പ് കേസുകളിലും ഇദ്ദേഹത്തിന്റെ പേര് സജീവ ചര്‍ച്ചയായിരുന്നു. നെയ്യാറ്റിന്‍കര ബിവറേജസ് തട്ടിപ്പില്‍ ഉദ്യോഗാര്‍ഥികളുമായി സരിത സംസാരിച്ചതു വിനുകുമാറിന്റെ പേരിലെടുത്ത മൊെബെല്‍ ഫോണിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (8 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (20 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (6 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (11 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (11 hours ago)

Malayali Vartha Recommends