Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികള്‍... നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആര്‍.അശോക...ബെംഗളൂരുവില്‍ പ്രതിസന്ധി

29 APRIL 2021 01:09 PM IST
മലയാളി വാര്‍ത്ത
മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികള്‍. ബെംഗളൂരുവില്‍ പ്രതിസന്ധി. ഇത് കേള്‍ക്കുമ്പോള്‍ എല്ലാ കുറ്റവും യെദിയൂരപ്പയുടെ മണ്ടയ്ക്ക് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആര്‍.അശോക. ആര്‍ടിപിസിആര്‍ ഫലമറിഞ്ഞയുടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 'മുങ്ങുന്ന' ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.



കുറ്റക്കാര്‍ ആരാണ്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം ആളുകള്‍ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.


അടച്ചിടല്‍ മാര്‍ഗനിര്‍ദേശം പാലിച്ച് പരമാവധി ആളുകള്‍ വീട്ടിലിരുന്ന്, കോവിഡിനെ വരുതിയിലാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ. അടിയന്തര കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. 27നു രാത്രി 9 മുതല്‍ അടച്ചിടല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ റോഡുകളും മറ്റും ഒഴിഞ്ഞ നിലയിലാണുള്ളത്. ഇനി കേരളത്തിലേയ്ക്ക് വരാം. ഇവിടെ ഓരോ ജനതയും പോരാട്ടത്തില്‍ അണിനിരക്കുകയാണ്.


കൊവിഡിനെതിരെ സുസംഘടിതവും ആസുത്രിതവും ശാസ്ത്രീയവുമായ ക്രിയാത്മക പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമ്പോള്‍ കേരളം ഭരിക്കുന്ന സിപിഎം സമരപരിപാടികളുമായി ഇറങ്ങിത്തിരിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനെ ഉപകരിക്കൂ. കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചോ ഏറ്റുമുട്ടിയോ അല്ല ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടത്.


മറിച്ചു കേന്ദ്രവുമായി സഹകരിച്ചു പരസ്പര വിശ്വാസത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് വേണ്ടത്. കേരളത്തില്‍ ഇന്നേവരെ വാക്സിന്‍ ക്ഷാമം ഉണ്ടായിട്ടില്ല. ഓക്സിജന്‍ വേണ്ടത്ര സ്റ്റോക്ക് ഉണ്ട്. പിന്നെ എന്താണ് കേരളത്തിലെ പ്രശ്നം? വാക്സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും അവശരായി തളര്‍ന്ന് വീഴുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം സംഭവിക്കുന്നതാണ്.



ഇന്നലെ ഫാത്തിമ എന്ന വയോധിക ചികില്‍സ കിട്ടാതെ മരിച്ചു. ഒരു ആംബുലന്‍സ് കിട്ടാതെ പെരുമ്പാവൂരില്‍ ഒരു വയോധികന്‍ റോഡില്‍ കിടന്നു ചികില്‍സ ലഭിക്കാതെ മരിച്ചു. വടക്കെ ഇന്ത്യയില്‍ ഉണ്ടാകുന്ന മരണത്തെ കുറിച്ച് പെരിപ്പിച്ചുകാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം കേരളത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും എന്തിന് മറച്ചു വയ്ക്കണം.


വാക്സിന്‍ ഉണ്ടാക്കുന്നതിലോ വിതരണം നടത്തുന്നതിലോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിനെ എന്തിനും കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ പ്രവണത ശരിയല്ല.


കൊവാക്സിന് കേന്ദ്രം അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും ശശി തരൂരും ശക്തമായി എതിര്‍ത്തു. അവരാണിപ്പോള്‍ കേന്ദ്രം വാക്സിന്‍ തരുന്നില്ല എന്ന ആവലാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. കോണ്‍ഗ്രസ്സും സിപിഎമ്മും കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (6 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (18 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (6 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (11 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (11 hours ago)

Malayali Vartha Recommends