സ്വകാര്യ ആശുപത്രിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി... പിന്നാലെ സർക്കാരന്റെ കടുംവെട്ട്..! ലംഘിച്ചാല്‍ പിഴ പത്തിരട്ടി....

സംസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിലെ പകൽകൊള്ള നടത്തുന്നതിനെതിരെ പല അനുഭവസ്ഥരും രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ രാജ്യം ബുദ്ധിമുട്ടുമ്പോൾ ഇത്തരത്തിൽ ജനദ്രോഹപരമായിട്ടുള്ള നടപടികൾ ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
നേരത്തേ തന്നെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ) 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
സഹകരണ, ഇഎസ്ഐ ആശുപത്രികളെ പൂർണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ജനറൽ വാർഡിൽ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപയാണ്. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.
എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം മറ്റിടങ്ങളിൽ 3795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 8,580 രൂപയും മറ്റിടങ്ങളിൽ 7,800 രൂപയുമാക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 15,180 രൂപയും മറ്റിടങ്ങളിൽ 13,800 രൂപയുമാക്കി.
എന്നാൽ മിനിമം നിരക്കിൽ സിടി സ്കാൻ, എച്ച്ആർസിടി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ പെടാത്തവയ്ക്ക് പരമാവധി വിപണിവില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും ഡിസ്ചാർജ് ആയതിനുശേഷമുള്ള പരിശോധനാ ചെലവുകളും ഈ നിരക്കിനകത്ത് ഉൾപ്പെടുത്തണം. ഡിസ്ചാർജ് ആയി പീന്നീട് അതേ ആശുപത്രിയിൽ അതേ അസുഖത്തിനു ചികിൽസ തേടേണ്ടി വന്നാൽ 15 ദിവസംവരെ ഈ നിരക്കിനുള്ളിൽ സേവനം ലഭിക്കും.
എല്ലാ ആശുപത്രികളും പരിശോധനാ നിരക്ക് ജനം കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ വെബ്സൈറ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം.
പിപിഇ കിറ്റുകൾ, പഴ്സ് ഓക്സീമീറ്റർ, മാസ്ക്, മാറ്റാവുന്ന ഓക്സിജൻ സിലിണ്ടറുകൾ എന്നിവയ്ക്ക് അധിക നിരക്ക് ഈടാക്കരുത്. ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് അധികൃതർ ഉറപ്പു വരുത്തണം.
അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികളിൽനിന്ന് പിഴ ഈടാക്കും. ഡിഎംഒയ്ക്കാണ് പരാതി നൽകേണ്ടത്. അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടിവരെ തുക പിഴയായി ഈടാക്കും. സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോൾ അനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കണം. പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല.
സ്വകാര്യ ആശുപത്രികൾ അധികതുക ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നൽകുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
ഈ അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനം ഉയർത്തി. നിലവിലെ സാഹചര്യം വളരെ മോശമാണ്.
കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതേസമയം, കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്കെതിരെ സർക്കാർ ഉത്തരവിറക്കി. മുറിവാടക ഉൾപ്പടെയുള്ളവയ്ക്ക് ആശുപത്രിക്ക് ഈടാക്കാവുന്ന പരമാവധി തുക വ്യക്തമാക്കിയാണ് ഉത്തരവ്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
രണ്ടു ദിവസത്തെ ഓക്സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു.
എന്നാൽ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡിഎംഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























