ശ്രീകാര്യം ഇടവക്കോട് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റിയ കേസിൽ 4 പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു...

ശ്രീകാര്യം ഇടവക്കോട് ആർ. എസ്. എസ്. ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബി (27)യുടെ വലതു കാൽ വെട്ടിമാറ്റിയ സംഭവത്തിൽ 4 പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനായി തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഏഴാംം തീയതി വരെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതികളെ വിട്ടയച്ചത്. ഏഴാം തീയതി വൈകിട്ട് 5 മണിക്കകം പ്രതികളെ തിര്യെ കോടതിയിൽ ഹാജരാക്കാനും മജിസ്ട്രേട്ട് ദീപാ മോഹനൻ ശ്രീകാര്യം സർക്കികിൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
ഒന്നു മുതൽ നാലു വരെ പ്രതികളായ ശ്രീകാര്യം മoത്തു നട രമ്യ ഭവനിൽ സുമേഷ് (28) , പേരൂർക്കട ചെട്ടിവിളാകം നഗറിൽ വിനു കുമാർ (43) , കുടപ്പനക്കുന്ന് പാതിരപ്പള്ളി കുളപ്പോട് വീട്ടിൽ അനന്തു (30) , മണ്ണന്തല ചെഞ്ചേരി മനു ഭവനിൽ മനോജ് (40) എന്നിവരെയാണ് തൊണ്ടി മുതലുകൾ വീണ്ടെടുക്കുന്നതിലേക്കായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾ കൃത്യത്തിനുപയോഗിച്ച വാളിൻ്റെ ഉറവിടം കണ്ടെത്തൽ , കൃത്യത്തിനുപയോഗിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങളും , മൊബൈൽ ഫോണുകളും വീണ്ടെടുക്കൽ എന്നീ തെളിവ് ശേഖരണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
https://www.facebook.com/Malayalivartha


























