മോദിക്ക് കത്തെഴുതി പിണറായി... ഇനി യാതൊരു കാരണവശാലും കേരളത്തിനു പുറത്തേക്ക് ഓക്സിജൻ തരില്ല..!

കേരളത്തിലെ കരുതല്‍ ശേഖരം അതിവേഗം തീരുന്ന സാഹചര്യം സംജാതമായ ഈയൊരു സമയത്ത് ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.
കേരളത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് രോഗികളെ കേരളം സഹായിക്കുന്നുണ്ട്. 86 മെട്രിക് ടൺ ഓക്സിജനാണ് ബഫർ സ്റ്റോക്ക് നിലവിലുള്ളത്. മെയ് 16 വരെ തമിഴ്നാടിന് 40 മെട്രിക് ടൺ ഓക്സിജൻ നൽകും. അതിന് ശേഷം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാവില്ല.
മെയ് 15 ആകുമ്പോള്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ ആറു ലക്ഷം പിന്നിട്ടേക്കാം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ സംസ്ഥാനത്ത് ആവശ്യമാണ്, അത് കൊണ്ട് പ്രതിദിനം ഉല്പാദിപ്പിക്കുന്ന 219 മെട്രിക് ടണ്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കാൻ അനുവാദം തേടിയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലൂടെ പറയുകയുണ്ടായി.
അങ്ങനെ വന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ഉയരുന്ന സാഹചര്യമാവും ഉണ്ടാവുക. 450 മെട്രിക് ടൺ ഓക്സിജൻ നമുക്ക് ആവശ്യമായി വരും.
രാജ്യത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽനിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളിൽ കേരളത്തിലേക്കു മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കുക വിഷമകരമാവും.
അതു കൊണ്ടു കേരളത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീൽ പ്ലാന്റുകളിൽ നിന്നു ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
രാജ്യത്തിന്റെ പൊതുസ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എത്രയും വേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണം. എന്നാൽ മാത്രമേ ഇതിൽ നിന്ന് രക്ഷപെടാൻ സാധിക്കൂ.
അവയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണം. അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.
കെഎംഎംഎല്ലിന്‍റെ 2020 ഒക്ടോബർ 10 ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിവസവും ഉൽപ്പാദിപ്പിക്കുന്ന 7 ടൺ വരെ ദ്രവീകൃത ഓക്സിജനാണ്. 1200 ടണോളം ഇതുവരെ ഉൽപ്പാദിപ്പിച്ചത് ആരോഗ്യവകുപ്പിന് വിതരണം ചെയ്തു. ഇവിടെ മൂന്ന് കോടി ചെലവാക്കി മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം പത്ത് ടണ്ണാക്കി വർധിപ്പിക്കാൻ അനുമതി നൽകി.
https://www.facebook.com/Malayalivartha


























