സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ എന്നിവരെയും സേവനത്തിലേക്ക് എത്തിക്കും.
https://www.facebook.com/Malayalivartha


























