Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ വന്‍സ്രാവുകളെ രക്ഷപെടുത്താന്‍ നീക്കം

18 JULY 2013 11:59 PM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസില്‍ വന്‍സ്രാവുകളെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അഞ്ച്‌ കേസുകളുടെ കുറ്റപത്രം എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഇന്ന്‌ മുഖ്യമന്ത്രിക്ക്‌ നല്‍കുമെന്നറിയുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ്‌ ആയിരുന്ന ജിക്കുമോന്‍ ഗണ്‍മാന്‍ സലിംരാജ്‌ എന്നിവരെ ഇതുവരെ അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിയുടെ മറ്റ്‌ രണ്ട്‌ ഗണ്‍മാന്‍മാരെയും സരിതാ എസ്‌.നായര്‍ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. അവരെ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിട്ടില്ല.

ഫോണ്‍ വിളികളുടെ വിവരങ്ങളടങ്ങിയ സി.ഡി മോഷണം പോയെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രണ്ട്‌ ദിവസം മുമ്പ്‌ പറഞ്ഞിരുന്നു. ശാലുമേനോന്റെ വീട്ടില്‍ നിന്ന്‌ പൊലീസ്‌ കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിര്‍ണായക വിവരങ്ങളുണ്ടായിരുന്നു. അത്‌ കാണാനില്ലെന്ന്‌ അന്വേഷണ സംഘം ഇന്നലെ വെളിപ്പെടുത്തി. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഉന്നതെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന്‌ വ്യക്തം. മുഖ്യമന്ത്രിക്കെതിരെ വ്യവസായി എം.കെ കുരുവിള നല്‍കിയ പരാതിയില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ പേര്‌ ഒഴിവാക്കി. പരാതിക്കാരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടെന്ന വിവരവും മുഖ്യമന്ത്രിയെ കാണിച്ച്‌ അഞ്ചരലക്ഷം രൂപാ വാങ്ങിയെന്ന കാര്യവും എഫ്‌.ഐ.ആറില്‍ ഇല്ല.

അതേസമയം യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ദില്‍ജിത്ത്‌ ഡല്‍ഹിയില്‍ വച്ച്‌ തന്റെ കയ്യില്‍ നിന്ന്‌ പണം വാങ്ങിയെന്ന്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌ മൂലത്തില്‍ സമ്മതിച്ചിട്ടുണ്ടെന്ന്‌ എം.കെ കുരുവിള പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കേസ്‌ നല്‍കിയ തന്നെ കേസില്‍ കുടുക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ പൊലീസിന്റെ പക്കല്‍ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ജാമ്യം കിട്ടിയെന്നും കുരുവിള പറഞ്ഞു. പാന്‍ ഏഷ്യ എന്ന മണി ചെയിന്‍ കമ്പനയില്‍ കുരുവിളയും താനും നിക്ഷേപിച്ച പണം തിരികെ വാങ്ങാനാണ്‌ ഡല്‍ഹിയില്‍ പോയതെന്നും മുഖ്യമന്ത്രിക്ക്‌ ഇതില്‍ യാതൊരു ബന്ധവും ഇല്ലെന്നും ദില്‍ജിത്ത്‌ വ്യക്തമാക്കി. ഒരു ലക്ഷം രൂപയാണ്‌ ദില്‍ജിത്ത്‌ നിക്ഷേപിച്ചിരുന്നത്‌. അത്‌ വാങ്ങിന്‍ അഞ്ച്‌ തവണ ഡല്‍ഹിയില്‍ വിമാനത്തില്‍ പോയതില്‍ ദുരൂഹതയുണ്ട്‌.

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ശ്രീധരന്‍നായരെയും കുടുക്കാനുള്ള ശ്രമം തുടങ്ങി. എട്ട്‌ വര്‍ഷം മുമ്പ്‌ അദ്ദേഹത്തിനെതിരെ വിജിലന്‍സ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിന്റെ ഫയല്‍ മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ നിന്ന്‌ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തപ്പിയെടുപ്പിച്ച്‌ അന്വേഷണം തുടങ്ങി. ശ്രീധരന്‍ നായരുടെ മല്ലേല്‍ ഇന്‍ഡസ്‌ട്രീസ്‌ സര്‍ക്കാരിന്‌ റോയല്‍റ്റിയായി നല്‍കാനുള്ള മൂന്ന്‌ കോടി വെട്ടിച്ചെന്നാണ്‌ കേസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (2 minutes ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (13 minutes ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (46 minutes ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (1 hour ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (1 hour ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (1 hour ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (2 hours ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (2 hours ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (3 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (10 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (10 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (11 hours ago)

Malayali Vartha Recommends