ജാമ്യാപേക്ഷ തള്ളി; മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസ് കീഴടങ്ങി

മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ ഫിറോസ് കീഴടങ്ങി. ജാമ്യാപേക്ഷ തള്ളി, എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട ഉടനെയാണ് ഫിറോസ് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സോളാര്‍ കേസില്‍ ഫിറോസ് നിരപരാധിയാണെന്ന് കരുതാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ 10 മണിക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ കീഴടങ്ങണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സോളാര്‍ തട്ടിപ്പു പ്രതികളായ സരിതാ എസ് നായര്‍ ബിജു രാധാകൃഷ്‌ണന്‍ എന്നിവരുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ്. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ മേധാവിയാണ് ഫിറോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. സലിം കബീര്‍ എന്ന ബിസിനസുകാരന്‍ 2009ലാണ് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. എന്നാല്‍ സോളാര്‍ തട്ടിപ്പ് വന്‍വിവാദമായതോടെ ഫിറോസ് കുടുങ്ങി. അതോടെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഫിറോസിനെ നീക്കി.
ബിജുവും,സരിതയും അറസ്‌റ്റിലായതോടെ ഫിറോസും അറസ്‌റ്റിലാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് നടന്നില്ല. തിരുവനന്തപുരം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് കോടതി തള്ളി. ഇതിനുശേഷം ഫിറോസ് ഒളിവില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha