Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി അല്ലെങ്കിലും പൊളിയല്ലേ!! കണ്ണൂരിലെ കുഞ്ഞുമുഹമ്മദിനെ സഹായിക്കനായി ഒറ്റ ദിവസംകൊണ്ട് സമാഹരിച്ചത് പതിനാല് കോടി; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാന്‍ വേണ്ടിയുള്ള ധനസമാഹരണത്തില്‍ ഇനി വേണ്ടത് നാല് കോടി കൂടി....

05 JULY 2021 03:52 PM IST
മലയാളി വാര്‍ത്ത

ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ജീവിതം ഇന്നലെയാണ് വാർത്തയായത്. മുഹമ്മദിന് മരുന്നു വാങ്ങാന്‍ പതിനെട്ട് കോടി ആവശ്യമാണ്... ഇന്നലെ തന്നെ ഇതിന് വേണ്ടിയുള്ള ധന സമാഹരണവും ആരംഭിച്ചിരുന്നു.

മുഹമ്മദിന് വേണ്ടിയുള്ള ധന സമാഹരണത്തില്‍ മലയാളികൾ കൈ അയച്ചു സഹായം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളാണ് ഒന്ന വയസുകാരന് മരുന്നു വാങ്ങാന്‍ വേണ്ടിയുള്ള ധനസമാഹരണത്തില്‍ പങ്കാളികളായത്.

സഹായ കാമ്പയിന് മികച്ച പ്രതികരണം ഉണ്ടായത് പലരും കൈ അയച്ചു തന്നെ സഹായിച്ചു. ഇതോടെ ഇതുവരെ സുമനസുകളില്‍ നിന്നു 14 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്. സിനിമ രംഗത്തെ സെലബ്രിറ്റികള്‍ അടക്കമുള്ളവര്‍ ധനസഹായം നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇതോടെ സൈബര്‍ ഇടത്തിലെ വൈറലായ കാമ്ബയിനായി ഇത് മാറുകയും ചെയ്തു.

ഇതോടെയാണ് ആവശ്യത്തിന് പണം ഒഴുകി എത്തിയത്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച്‌ നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്.

മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു.

രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.

ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ത്ഥനയിലാണ്. മരുന്ന് നല്‍കിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

 

ഗള്‍ഫില്‍ എ.സി ടെക്‌നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. മക്കളില്‍ രണ്ടുപേര്‍ക്കും അപൂര്‍വരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്‌, മകന്റെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെക്കുറിച്ച്‌ ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.

മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച്‌ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കില്‍ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി.സി. മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്ബര്‍: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി.സി. മറിയുമ്മ. ബാങ്ക്: കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖ. ഗൂഗ്ള്‍ പേ നമ്പർ: 8921223421.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (6 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (8 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (12 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

Malayali Vartha Recommends