'മറ്റുള്ളവര്‍ തീക്കുണ്ഡം കത്തിക്കുമ്പോള്‍ ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാന്‍ പറ്റുമോ എന്നാണ് സിപിഎം നോക്കുന്നത്'; വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്

തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റുള്ളവര്‍ തീക്കുണ്ഡം കത്തിക്കുമ്ബോള്‍ ഒരു ഓലച്ചൂട്ടെങ്കിലും കത്തിക്കാന്‍ പറ്റുമോ എന്നാണ് സിപിഎം നോക്കുന്നത്. വിജിലന്‍സോ സിബിഐയോ ജുഡീഷല്‍ അന്വേഷണമോ എന്ത് നടത്തിയാലും തനിക്ക് പരാതിയില്ലെന്നും പൊതുപ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ഒരു കളങ്കം താന്‍ ചെയ്തുവെന്ന് തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയം മതിയാക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
തനിക്കെതിരേ പരാതി നല്‍കിയെന്ന് പറയുന്നയാള്‍ തന്റെ ഡ്രൈവറായിരുന്നില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയുടെ ചുമതലയും പുള്ളിക്കുണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് ഒത്താശ ചെയ്തതിന്റെ പേരില്‍ 2013-ല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സാമ്ബത്തിക ക്രമക്കേട് നടത്തിയതിന് സഹകരണ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ഇയാളെ പിരിച്ചുവിട്ടതാണ്. വിശ്വാസയോഗ്യമായ ഒരാളെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha
























