ബിജു ശാലുവിനോട് അടുത്തു; സോളാര്‍ തട്ടിപ്പ് പുറത്തു വന്നത് ശാലു-സരിത പോരില്‍

സരിത നായരും ശാലുമേനോനും തമ്മിലുള്ള പോരും സോളാര്‍ തട്ടിപ്പ് പുറത്താകാന്‍ വഴിയൊരുക്കി. ബിജുരാധാകൃഷ്‌ണന്‍ സരിതയില്‍ നിന്ന് ശാലുവിലേക്ക് അടുത്തതോടെയായിരുന്നു ഇത്. താനും ബിജുവും തമ്മിലുള്ള ബന്ധം സരിതയ്‌ക്ക് ഇഷ്ടമല്ലായിരുന്നെന്ന് ഇന്നലെ അന്വേഷണ സംഘത്തോട് ശാലു പറഞ്ഞു. ശാലുവിന് ധാരാളം പണം നല്‍കി സരിത സഹായിച്ചതാണ് സരിതയെ ചൊടിപ്പിച്ചത്. അതേസമയം ബിജുരാധാകൃഷ്‌ണന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നെന്ന് തനിക്ക് അറിയാമായിരുന്നെന്നും ശാലു മൊഴി നല്‍കി. തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ട് സരിത വിലകൂടിയ ആഭരണങ്ങളും സാരികളും വാങ്ങി ധൂര്‍ത്തടിച്ചിരുന്നത് ബിജുരാധാകൃഷ്‌ണന് ഇഷ്ടമായിരുന്നില്ല. മാത്രമല്ല, നടിയായതിനാല്‍ സരിതയേക്കാള്‍ ശാലുവിന് പലയിത്തും പ്രാധാന്യം ലഭിച്ചു തുടങ്ങി. രണ്ട് കേന്ദ്രമന്ത്രിമാരുമായി ശാലുവിന് അടുപ്പം ഉണ്ടായിരുന്നു. ഇതൊക്കെ സരിതയ്‌ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha