മങ്കടയ്ക്കടുത്ത് രാമപുരത്ത് വയോധികയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്; ഞെട്ടലോടെ വീട്ടുകാരും നാട്ടുകാരും

മങ്കടയ്ക്കടുത്ത് രാമപുരത്ത് വയോധികയെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. രാത്രിയില്‍ മകന്റെ വീട്ടിലേക്ക് ഉറങ്ങാന്‍ പോകാറുള്ള ആയിഷയെ കാണാതായതോടെ മകന്‍ വന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തനിച്ച് താമസിച്ചിരുന്ന 72 കാരിയായ ആയിഷയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കവര്‍ച്ചക്കിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. തലക്കടിയേറ്റ നിലയില്‍ ശുചിമുറിയിലാണ് ആയിഷയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha