12 കാരിയുടെ ചിത്രം യുവാവ് ഫേസ്ബുക്കിലിട്ടു! വീട്ടുകാർ പോലീസിൽ പരാതിനൽകി, ദേഷ്യം തീർത്തത് വീട്ടിൽ കയറി വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച്: ആക്രമത്തിൽ പത്ത് പേർക്ക് പരിക്ക്

പെൺകുട്ടിയുടെ ചിത്രം യുവാവ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു. പരാതിയുമാർ കുടുംബം പോലീസിൽ... റയോടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 12 വയസുകാരിയുടെ ചിത്രമാണ് സ്ഥലത്തെ യുവാവാണ് ചിത്രം ഫേസ്ബുക്കിലിട്ടത്.
പരാതി നല്‍കിയ വീട്ടുകാര്‍ക്ക് നേരെ ആക്രമണം. വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്.
റയോടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്ഥലത്തെ യുവാവാണ് ചിത്രം ഫേസ്ബുക്കിലിട്ടത്. ആക്രമണത്തിനിടയില്‍ വീട്ടിലെ നാലോളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതിയായ യുവാവും വീട്ടുകാരുമാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
പരിക്കേറ്റ നാല് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റയോടി പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ യാദവേന്ദ്ര പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴ് പേര്‍ അറസ്റ്റിലായി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha