Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

ചൈനയുടെ മുട്ടിടിക്കും... കടലിലൂടെ ഇന്ത്യയെ ആക്രമിക്കാനുള്ള ശത്രുക്കളുടെ മോഹങ്ങളെ തകര്‍ത്ത് ഇന്ത്യ കുതിക്കുന്നു; അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന യു.എസ് കോപ്റ്റര്‍ അമേരിക്കന്‍ റോമിയോ ഇന്ത്യയുടെ ഭാഗമാകുന്നു; ആദ്യ രണ്ട് അന്തര്‍വാഹിനി നശീകരണ ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറി

18 JULY 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി... ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

​ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും ഇന്ന്... നാളെ ബ്രഹ്‌മകലശാഭിഷേകം

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി: ശിക്ഷ ഇന്ന്

ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്.... സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകര്‍ന്ന് അമേരിക്കന്‍ റോമിയോ അന്തര്‍വാഹിനി നശീകരണ ഹെലികോപ്റ്ററുകള്‍. കടലിലൂടെയുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ ഹെലീകോപ്ടറുകളിലൂടെ സാധിക്കുന്നു.

ഇരുപതിനായിരം കോടി രൂപയ്ക്ക് അമേരിക്കയില്‍ നിന്ന് വാങ്ങുന്ന 24 അന്തര്‍വാഹിനി നശീകരണ ഹെലികോപ്റ്ററുകളില്‍ ആദ്യ രണ്ടെണ്ണം ഇന്ത്യക്ക് കൈമാറി. ബാക്കിയുള്ളവ വരും മാസങ്ങളില്‍ കൈമാറും. ഇവ ഇന്ത്യന്‍ നാവികരെ അമേരിക്കയില്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെയേ ഇന്ത്യയില്‍ എത്തൂ.

 



ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി നിര്‍മ്മിക്കുന്ന, അന്തര്‍വാഹിനി വേട്ടക്കാരന്‍ എന്നറിയപ്പെടുന്ന എം. എച്ച്. 60 റോമിയോ കോപ്ടറാണിത്. ശത്രുവിന്റെ അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കുന്ന കോപ്റ്ററുകള്‍ ആദ്യമായാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

പഴക്കം ചെന്ന ബ്രിട്ടീഷ് സീ കിംഗ്, റഷ്യന്‍ കമോവ് ഹെലികോപ്ടറുകളുള്ള ഇന്ത്യന്‍ നേവിക്ക് എം.എച്ച് 60 കരുത്ത് പകരും. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈനയുടെ സാന്നിദ്ധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് യു. എസ് കോപ്ടറുകള്‍ ഇന്ത്യ വാങ്ങുന്നത്.



അമേരിക്കയിലെ സാന്‍ ഡിയാഗോ നാവിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ യു. എസ് നേവല്‍ എയര്‍ ഫോഴ്‌സ് വൈസ് അഡ്മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ രവ്‌നീത് സിംഗും കോപ്റ്ററിന്റെ രേഖകള്‍ കൈമാറി. ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു.

വളരെ പ്രത്യേകതകളാണ് ഈ ഹെലീകോപ്ടറുകള്‍ക്കുള്ളത്. ആകാശത്തും സമുദ്രത്തിനടിയിലും സമുദ്രോപരിതലത്തിലും നിരീക്ഷണത്തിനും ആക്രമണത്തിനും കഴിവ്. ശത്രുവിന്റെ കപ്പലുകളെയും തകര്‍ക്കും. ലോകത്തെ ഏറ്റവും ആധുനിക വിവിധോദ്ദേശ്യ മാരിട്ടൈം കോപ്റ്ററാണ്. ആകാശത്തു നിന്ന് ഭൂമിയിലേക്ക് പ്രയോഗിക്കാവുന്ന ഹെല്‍ഫയര്‍ മിസൈലുകളും അന്തര്‍വാഹിനികളെ തകര്‍ക്കുന്ന മാര്‍ക്ക് 54 ടോര്‍പ്പിഡോകളും ഉള്‍പ്പെടെ ആധുനിക ആയുധ സന്നാഹങ്ങളുണ്ട്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കും. നിലവില്‍ അമേരിക്കന്‍ നിര്‍മ്മിത പി. 8ഐ പട്രോളിംഗ് വിമാനങ്ങളാണ് അന്തര്‍വാഹിനികളെ കണ്ടെത്താന്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഇത് കരയില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.റോമിയോ കോപ്റ്റര്‍ യുദ്ധക്കപ്പലുകളുടെ ഭാഗമായിരിക്കും.



അമേരിക്കയില്‍ നിന്ന് പുതുതായി വാങ്ങുന്ന എം എച്ച് 60 ആര്‍ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണമാണ് അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറിയത്. ഇത്തരം 24 ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങുന്നത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്നത്.

ചടങ്ങില്‍ വച്ച് അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്‌സിന്റെ വൈസ് അഡ്മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി. യു എസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഈ കച്ചവടത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടന്നതായി അംബാസിഡര്‍ തരണ്‍ജിത്ത് സന്ധു പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ഹൈദരാബാദ് സ്വദേശി സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...  (3 minutes ago)

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (38 minutes ago)

സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ  (53 minutes ago)

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  (1 hour ago)

നാളെ ബ്രഹ്‌മകലശാഭിഷേകം  (1 hour ago)

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു  (1 hour ago)

ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ...  (1 hour ago)

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (1 hour ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (2 hours ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (2 hours ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (2 hours ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (3 hours ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (3 hours ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (3 hours ago)

Malayali Vartha Recommends