Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

ആനിശിവയാണ് സത്യം... പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവയിലെത്തിയ ആനി ശിവയെ അധിക്ഷേപിച്ചതിന് എണ്ണി എണ്ണി ചോദിക്കാന്‍ ബാര്‍ കൗണ്‍സിലും; സംഗീത ലക്ഷ്മണയ്‌ക്കെതിരെ നടപടി ആരംഭിക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം

18 JULY 2021 09:11 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസില്‍ അതിജീവനത്തിന്റെ പ്രതീക്ഷ നല്‍കിയയാളാണ് ആനി ശിവ. എന്നാല്‍ കയ്യടി കിട്ടാന്‍ വേണ്ടി അഭിഭാഷക സംഗീത ലക്ഷ്മണ നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ ബാര്‍ കൗണ്‍സിലും രംഗത്തെത്തിയിരിക്കുകയാണ്.

അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. ദുഷ്‌പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷന്‍ 35 പ്രകാരമാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കും എതിരെ ദീര്‍ഘനാളായി ഇവര്‍ അഭിഭാഷകയ്ക്കു ചേരാത്ത ഭാഷയില്‍ പ്രതികരണം നടത്തിയത് ശ്രദ്ധയില്‍പെട്ടതാണു നടപടിക്കാധാരം. പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവയിലെത്തിയ ആനി ശിവയെ ഇവര്‍ അധിക്ഷേപിച്ചതു വിമര്‍ശനത്തിനു വഴിവച്ചിരുന്നു.

 



ബാര്‍ കൗണ്‍സില്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കു നോട്ടിസ് അയച്ചു വിശദീകരണം തേടുന്നതാണു തുടര്‍ നടപടി. മറുപടി തൃപ്തികരമല്ലെന്നു കണ്ടാല്‍ അച്ചടക്ക കമ്മിറ്റിക്കു വിടും. ഇവരുടെ വാദം കേട്ട ശേഷം കുറ്റം ചെയ്തതു കണ്ടെത്തിയാല്‍ അച്ചടക്കക്കമ്മിറ്റി നടപടിക്കു ശുപാര്‍ശ ചെയ്യും. ബാര്‍ കൗണ്‍സില്‍ പ്രാഥമിക വിലയിരുത്തല്‍ നടപടി സ്വീകരിച്ച ശേഷമായിരിക്കും മിക്കപ്പോഴും അച്ചടക്കക്കമ്മിറ്റിക്കു ശുപാര്‍ശ ചെയ്യാറ്.

ഗുരുതരമായ കുറ്റകൃത്യത്തിന് എന്റോള്‍മെന്റ് റദ്ദാക്കാനും കൗണ്‍സിലിന് അധികാരമുണ്ട്. അച്ചടക്ക കമ്മിറ്റി നടപടി എടുത്ത ശേഷം ബാര്‍ കൗണ്‍സിലറിനെ അറിയിക്കുകയാണു ചെയ്യുക. സാധാരണ നിലയില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് പതിവ്. ഏതാനും മാസങ്ങളൊ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ വരെയോ കുറ്റം ചെയ്തവരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതും പതിവാണ്. അച്ചടക്ക നടപടിക്കു വിധേയരായവര്‍ക്ക് ഇതു പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര ബാര്‍ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാം.

 



തൊഴില്‍ നൈതികതയ്ക്കു ചേരാത്ത നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബാര്‍ കൗണ്‍സിലിനു സ്വമേധയാ അച്ചടക്ക നടപടിയിലേയ്ക്കു നീങ്ങാന്‍ അധികാരമുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലൊ പരാതിയിന്‍മേലോ കൗണ്‍സില്‍ നടപടി സ്വീകരിക്കുന്ന പതിവുമുണ്ട്. അഭിഭാഷകരുടെ ദുര്‍വൃത്തികള്‍ ശ്രദ്ധയില്‍ പെടുകയൊ ആരെങ്കിലും ഹൈക്കോടതിക്കു പരാതി നല്‍കുകയൊ ചെയ്താല്‍ ബാര്‍കൗണ്‍സിലിനു നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് റഫര്‍ ചെയ്യുന്നതും പതിവാണ്. അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതിക്കു തന്നെ സുവോമോട്ടോ എടുക്കുന്നതിനും സാധിക്കും.

 



അഭിഭാഷകര്‍ക്കെതിരെ പോലും മോശം വാക്കുകള്‍ ഉപയോഗിച്ച് സംഗീത ലക്ഷ്മണ നടത്തിയ പ്രതികരണങ്ങളാണ് സംഗീത ലക്ഷ്മണയ്ക്കു വിനയായിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കേസെടുത്തതിനെ തുടര്‍ന്ന് അതിനെ അധിക്ഷേപിച്ചും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതു വിവാദമായിരുന്നു.

ഇന്നലെ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗത്തില്‍ കീഴ്‌ക്കോടതികളിലെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും നിവേദനം നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കോടതികളിലെ സിവില്‍, ക്രിമിനല്‍ ജുഡീഷ്യല്‍ ജീവനക്കാരെ സംയോജിപ്പിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (12 minutes ago)

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്  (27 minutes ago)

ഇന്ത്യൻ കോൾ മാർക്കറ്റ്സ് കോൺഫറൻസ് 2026 കൊൽക്കത്തയിൽ ആരംഭിച്ചു...  (31 minutes ago)

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആര്‍ജിസിബി ആക്കുളം കാമ്പസ് സന്ദര്‍ശിക്കും: വിവിധ പരിപാടികളില്‍ പങ്കെടുക്കും...  (34 minutes ago)

സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചി‌കിത്സാ ക്യാമ്പ്...  (41 minutes ago)

ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...  (59 minutes ago)

ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ISRAEL ഇസ്രയേലിൽ ഉത്സവം  (3 hours ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (3 hours ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (3 hours ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (4 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (4 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (4 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (4 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (5 hours ago)

Malayali Vartha Recommends