Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പ്രസന്നയ്ക്ക് സഹായവുമായി യൂസഫലി പറന്നെത്തും... 9 ലക്ഷം രൂപ വാടക കുടിശിക ലുലു ​ഗ്രൂപ്പ് അടയ്ക്കും!

18 JULY 2021 07:18 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഒരു നല്ല മനുഷ്യസ്നേഹിയാണ് പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പിന്റെ എംഡിയായ എം. എ യൂസഫലി. ഇപ്പോൾ അദ്ദേഹം ചെയ്ത ഒരു നല്ല പ്രവർത്തിയാണ് ഇന്നത്തെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കട വാടക കുടിശകയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ ഇടപെടലുമായി എത്തിയിരിക്കുകയാണ് എംഎ യൂസഫലി.

മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ നടത്തിയ കട ജിസിഡിഎ അടപ്പിച്ചതിലാണ് എം.എ. യൂസഫലി ഇടപെട്ടിരിക്കുന്നത്. കുടിശിക തുകയായ 9 ലക്ഷത്തോളം രൂപ പൂർണമായും അടയ്ക്കാം എന്ന് കടയുടമ പ്രസന്ന പ്രതാപന് എം.എ. യൂസഫലി ഇതിനോടകം തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്.

2015-ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു തറവാടക ഈടാക്കി മറൈന്‍ഡ്രവില്‍ കട തുടങ്ങാന്‍ പ്രസന്നയ്ക്ക് അനുമതി ലഭിച്ചത്. മൂന്ന് ലക്ഷം വായ്പയെടുത്ത് കട ആരംഭിക്കുകയും ചെയ്തു.

പ്രതിമാസം 13800 രൂപയോളമാണ് ഇപ്പോള്‍ പ്രസന്ന നല്‍കുന്നത്. എന്നാല്‍ കടയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ രണ്ട് പ്രളയങ്ങളും ലോക്ഡൗണും മറൈന്‍ഡ്രൈവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ തുടര്‍ച്ചയായി കട തുറന്നുപ്രവര്‍ത്തിക്കാന്‍ പ്രസന്നയ്ക്ക് കഴിഞ്ഞില്ലായിരുന്നു. ഇതോടെ വാടക തുടര്‍ച്ചയായി മുടങ്ങുകയായിരുന്നു.

അതേസമയം, ഇന്നു തന്നെ കട തുറക്കാനുള്ള നടപടികൾ പൂർത്തിയാക്കാനും ഇടപെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസിഡിഎ അധികൃതർ ബലമായി കട അടപ്പിച്ച് സാധനങ്ങൾ പുറത്തിട്ടത്. അന്നു മുതൽ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയത്. ഇന്ന് രാവിലെ ഇവരുടെ വാർത്ത മാധ്യമങ്ങളിൽ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ജിസിഡിഎ അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പണം അടച്ച് കട തുറപ്പിക്കുമെന്ന് ലുലു ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വിൽപ്പനയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങുവാൻ രണ്ടു ലക്ഷം രൂപയും നൽകുമെന്നും എം.എ.യൂസഫലി അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവൻ അടയ്ക്കുവാൻ ജിസിഡിഎയെ ചെയർമാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫിസ് അവധിയായതിനാൽ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയർമാൻ അറിയിച്ചു. നാളെത്തന്നെ ലുലു ഗ്രൂപ്പ് തുക മുഴുവൻ ജിസിഡിഎയിൽ അടക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മറൈൻ ഡ്രൈവ് മഴവിൽ പാലത്തിനു സമീപം വോക്‌വേയിൽ തന്തോണിത്തുരുത്ത് സ്വദേശിനി ആരംഭിച്ച കട വാടക കുടിശികയുടെ പേരിൽ ജിസിഡിഎ പൂട്ടിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് 4 ദിവസമായി വീട്ടിൽ പോകാതെ വോക്‌വേയിൽ കഴിയുകയാണ് പ്രസന്ന എന്ന അൻപത്തിനാലു വയസ്സുകാരി.

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ 5 വർഷം മുൻപ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതള പാനീയങ്ങൾ വിൽക്കുന്ന ചെറിയ കട നിർമിക്കാനുള്ള അനുമതി ജിസിഡിഎ നൽകിയത്.

ഉപജീവനമാർ​ഗം ഇല്ലാതായതോടെ കോടതിയെ സമീപിക്കുകയും കട നടത്താൻ സ്ഥലം നൽകാൻ കോടതി ഉത്തരവിടുകയുമായിരുന്നു. തുടർന്ന് 3.25 ലക്ഷം രൂപ വായ്പയെടുത്ത് പ്രസന്ന തന്നെയാണ് ചെറിയ കട നിർമിച്ചത്.

ജിസിഡിഎയ്ക്ക് തറവാടക നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കോവിഡും ലോക്‌ഡൗണും വന്നതോടെ കടപൂട്ടി. പിന്നീട് ലോക്ഡൗൺ പിൻവലിച്ചെങ്കിലും വോക്‌വേ നവീകരണം തുടങ്ങിയതിനാൽ കട തുറക്കാൻ കഴിഞ്ഞില്ല.

ഈ സമയത്തെയും മുൻപത്തെയും വാടക നൽകിയില്ലെന്നു കാണിച്ചാണ് കഴിഞ്ഞ ദിവസം തുറന്നപ്പോൾ ഉപകരണങ്ങൾ പുറത്തെടുത്തു വച്ചു കട സീൽ ചെയ്തത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സരർക്കാര്‍ തലത്തിലാണ് നടപടിയുണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (5 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (19 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (35 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends