Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചത്; സമ്പത്തിനെ മറ്റൊരു മന്ത്രിമാരുടെകൂടെയും നിയമിക്കാതെ രാധാകൃഷ്ണന്റെ ഓഫീസിനുമേല്‍ "സൂപ്പര്‍ മന്ത്രിയായി" അവരോധിച്ചത് അന്യായമാണ്; ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് സമ്പത്തിന്റെ നിയമനമെന്ന് കൊടിക്കുന്നില്‍ സുരേഷ്

18 JULY 2021 08:52 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി എ. സമ്ബത്തിനെ നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍​ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്ന രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ് ഈ നടപടി. രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ ഒരാളെ നിയമിച്ചത്. അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം മന്ത്രി കാണിക്കേണ്ടതാണ്. സമ്ബത്തിനെ മറ്റൊരു മന്ത്രിമാരുടെകൂടെയും നിയമിക്കാതെ രാധാകൃഷ്ണന്റെ ഓഫീസിനുമേല്‍ "സൂപ്പര്‍ മന്ത്രിയായി" അവരോധിച്ചത് അന്യായമാണ്. ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനമെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുന്‍ എം.പിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ. സമ്ബത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ. രാധാകൃഷ്ണന് മേലേക്കൂടി എ. സമ്ബത്തിനെ പോലെയൊരു നേതാവിനെ "ഷാഡോ മിനിസ്റ്റര്‍" ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാണുള്ളത്. കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്ബത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണ്.

ഒപ്പം തന്നെ എ. സമ്ബത്തെന്ന, "സി.പി.എം വെള്ളാന"യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അടുത്തു. കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടം മുഴുവനും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമ്ബത്ത് തിരുവനന്തപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്.

അനവധി മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്‍പ്പെടെ ആവശ്യമായി വന്നപ്പോഴൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ. രാധാകൃഷ്ണന്റെ ഓഫീസിനു മേല്‍ "സൂപ്പര്‍ മന്ത്രിയായി" അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends