എയ്‌ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ നിലപാട് എയ്‌ഡഡ് മേഖലയെ തകര്‍ക്കുന്നതെന്ന് എന്‍.എസ്.എസ്

എയിഡഡ് മേഖലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പുതിയ നിയന്ത്രണങ്ങളാണ് കൊണ്‌ടുവരുന്നത്. നിലവില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന എന്‍എസ്‌എസ് മാനേജ്‌മെന്റ് സ്‌കൂളുകളുടെ അടക്കമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയ്‌ഡഡ് ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകരായി മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. മൂന്നുപേര്‍ ഇല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കണം. എന്നിട്ടും യോഗ്യരായ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഈ വിവരം ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് പരസ്യം നല്‍കും. അതുപോലെ ഇന്റര്‍വ്യൂവിന് മാര്‍ക്കിടുന്നതിലും മാനദണ്ഡങ്ങള്‍ ഉണ്ട്. കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha