ചാരായം കൈവശം വച്ചു; കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റർക്ക് സസ്‌പെൻഷൻ

പാലാ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ കെ സ് ആര്‍ ടി സി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാരായം കൈവശം വച്ച കുറ്റത്തിന് കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്ററെ സസ്പെന്‍ഡ് ചെയ്യാന്‍ സി എം ഡി ഉത്തരവിട്ടു.
പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജിനെതിരെ ആണ് നടപടി. ഓഫീസ് പരിശോധന നടത്തിയ വിജിലന്‍സ് സംഘം ജയിംസ് ജോര്‍ജിന്റെ കൈയ്യില്‍ നിന്നും ചാരായം കണ്ടെത്തുകയും, തുടര്‍ നടപടികള്‍ക്കായി പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയച്ചതിന്‍ പ്രകാരം പാലാ എക്സ്സൈസ് ഉദ്യോഗസ്ഥര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ എത്തി ചാരായം കൈവശം വച്ച കുറ്റത്തിന് ജയിംസ് ജോര്‍ജിനെ ജൂലൈ 17 ന് കേരള അബ്കാരി ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു 500 മില്ലി ലിറ്റര്‍ ചാരായം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.സി എം ഡി യുടെ ഉത്തരവിന് വിരുദ്ധം ആയി കോര്‍പറേഷന്റെ സത് പേരിന് കളങ്കം ഉണ്ടാക്കിയ പ്രവര്‍ത്തി ചെയ്യുകയും എക്സ്സൈസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുമാണ് ജയിംസ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha

























