Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ജി. സുധാകരനെ തെറിപ്പിക്കും! രണ്ടും കല്പിച്ച് പിണറായി ടീം... 25ന് ആലപ്പുഴയിലെത്തും.. കലങ്ങി മറിഞ്ഞ് നേതൃത്വം...

18 JULY 2021 09:57 PM IST
മലയാളി വാര്‍ത്ത

ഒന്നിനു പിറകേ ഓരോന്നായി പ്രശ്നങ്ങൾ പരിഹരിക്കലും തെരഞ്ഞുപിടിച്ച് പുറത്താക്കലുമായി സിപിഎം ഇപ്പോൾ നല്ല തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നുവെന്ന പരാതിയിൽ ജി സുധാകരനെതിരെ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. ഈയൊരു അവസരത്തിൽ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലുണ്ടായ പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്. എളമരം കരീമും കെ ജെ തോമസും ഈ മാസം 25 ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങാനാണ് നിർദ്ദേശം.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവര്‍ത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി. സുധാകരന്‍ പ്രതികരിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

ഈ മാസം ആദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുളള പ്രവര്‍ത്തനമല്ല സംഘടിപ്പിച്ചതെന്ന വിമര്‍ശനമുണ്ടായിരുന്നു.

തുടര്‍ന്നാണ് രണ്ടംഗ അന്വേഷണ കമ്മിഷനെ നിയമിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ 25ന് ആലപ്പുഴയിലെത്തി പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

ഇതുകൂടാതെ, പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇവർ കുറ്റക്കാരാണെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജി സുധാകരൻ അനുകൂലികളായ നേതാക്കൾ ആണ് ഇവർ.

ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ കമ്മിഷന്റെ സന്ദര്‍ശനമായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ 44 അംഗ കമ്മിറ്റിയില്‍ അഞ്ചുപേര്‍ മാത്രമാണ് കമ്മിഷനെ നിയോഗിക്കാനുളള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്.

ആലപ്പുഴയിലെ പാര്‍ട്ടിക്ക് തന്നെ പരിഹരിക്കാവുന്ന കാര്യമായിരുന്നു. ജയിച്ച മണ്ഡലവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജി. സുധാകരനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

ആലപ്പുഴ എം.പി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമര്‍ശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ തോല്‍ക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമര്‍ശമാണ് എ.എം.ആരിഫില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും ജി.സുധാകരന്‍ പ്രതികരിച്ചില്ല.

ജി.സുധാകരന്റെ ഘടകം സിപിഎം സംസ്ഥാനസമിതിയാണ്. ജില്ലാ കമ്മിറ്റിയോഗത്തില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ ഇടപെട്ട് സംസാരിക്കുന്ന പതിവില്ല. വ്യക്തിപരമായ ആരോപണങ്ങളോട് മാത്രമാണ് പ്രതികരിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends