തിരക്ക് കൂടുന്നു...... കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടം ഇനി അനുവദിക്കുകയില്ലെന്ന് പോലീസ് .... ലംഘിച്ചാല്‍ കേസെടുക്കും

തിരക്ക് കൂടുന്നു...... കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടം ഇനി അനുവദിക്കുകയില്ലെന്ന് പോലീസ് .... ലംഘിച്ചാല്‍ കേസെടുക്കും. കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വളരെ കൂടുതല്‍ ജനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നു.
തിരക്ക് നിയന്ത്രിക്കുവാനാകാത്ത അവസ്ഥയും വന്നിരുന്നു. അതിനാല്‍ തന്നെ പുതിയ നടപടിയുമായി എതിരിയിരിക്കുകയാണ് അധികൃതര്‍. മിഠായിത്തെരുവില്‍ വഴിയോര കച്ചവടം ഇനി അനുവദിക്കുകയില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ന് മുതല്‍ വഴിയോര കച്ചവടം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കുവാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇവിടെ കച്ചവടം ചെയ്തവരോട് സാധനങ്ങള്‍ മാറ്റുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുന്നാള്‍ കൂടി അടുത്തതോടെ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിര്‍ദേശം.
തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടകളില്‍ നൂറ് സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് പേര്‍ എന്ന നിലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ആളുകള്‍ കൂട്ടമായി എത്തിയാല്‍ നിയന്ത്രിക്കാന്‍ കടയുടെ ഷട്ടര്‍ ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.
പെരുന്നാള്‍ ആഘോഷം കൂടി ഉള്ളതിനാല്‍ ജനങ്ങള്‍ തിരക്ക് കണക്കാക്കാതെ സാധനങ്ങള്‍ക്കായി എത്തുമെന്നുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും കടകളില്‍ പലര്‍ക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha
























