Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വൈറല്‍ ഡയലോഗില്‍ പെട്ടു... ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലി വൈറല്‍; ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്; ഷാഫി പറമ്പിലിന്റെ വൈറല്‍ ഡയലോഗില്‍ മുങ്ങി യൂത്ത് കോണ്‍ഗ്രസിന്റെ സൈക്കിള്‍ റാലി

19 JULY 2021 07:20 AM IST
മലയാളി വാര്‍ത്ത

ശരീരമനങ്ങിയുള്ള ജോലികള്‍ക്കൊന്നും തങ്ങളില്ലെന്ന് ഉറപ്പിക്കുകയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. ഇന്ധന വില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ റാലി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് അവസാനം പെട്ടുപോകുകയായിരുന്നു.

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലിക്കെതിരെ പരിഹാസം.

 

റാലിയില്‍ പങ്കെടുത്ത ഷാഫി പറമ്പില്‍ എം.എല്‍.എ 'ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്' എന്ന് പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പരിപാടിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു.

റാലി നടക്കുന്നതിനിടെയാണ് ഷാഫി ഇക്കാര്യം സഹ പ്രവര്‍ത്തകകരോട് പറയുന്നത്. എന്നാല്‍, ഈ സമയം ലൈവ് പോകുകയാണെന്ന് കൂടെയുളളവര്‍ ഓര്‍മിപ്പിക്കുകയും അദ്ദേഹം ഡിലീറ്റ് ചെയ്യാന്‍ പറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ഈ വീഡിയോയാണ് ട്രോളുകളായി ഇടത് അനുകൂല പേജുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ പരിപാടി വോട്ടിന് വേണ്ടിയുളള പ്രഹസനമാണെന്നതടക്കമുളള വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

 



രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സൈക്കിള്‍ റാലി. ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി റാലിക്ക് പിന്തുണ നല്‍കിയിരുന്നു. അതിനിടയ്ക്കാണ് ഈയൊരു ഒറ്റ ഡയലോഗ് വൈറലായത്.

അതേസമയം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില കഴിഞ്ഞ ദിവസം 102 രൂപ കടന്നു. 102 രൂപ 6 പൈസയാണ് ഇന്ന് കൊച്ചിയില്‍ പെട്രോള്‍ വില. തിരുവനന്തപുരത്ത് 103 രൂപ 95 പൈസയും ആയി . ഡീസല്‍ വിലയില്‍ കഴിഞ്ഞ ദിവസവും മാറ്റമില്ലായിരുന്നു. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. ഡീസല്‍ വില കോഴിക്കോട് ലിറ്ററിന്? 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

 



കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധന വരുത്തിയിരുന്നു. ഇന്ന് ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയും ഡീസല്‍ ലിറ്ററിന് 89.87 രൂപയുമാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 97.45 രൂപയുമാണ് വില.

മെയ് 29 ന് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറിയിരുന്നു. അതേസമയം, ചെന്നൈയിലെ പെട്രോളിന് ലിറ്ററിന് 101.49 രൂപയും ഡീസല്‍ ലിറ്ററിന് 94.39 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.08 രൂപയും ഡീസലിന് ചില്ലറ വില്‍പ്പന 93.02 രൂപയുമാണ്.

 


മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോള്‍ നിരക്ക് കുതിച്ചുയരുകയാണ്. മധ്യപ്രദേശിലെ സാഗറില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു, സാഗറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.56 രൂപയും ഡീസലിന് ചില്ലറ വില്‍പ്പന ലിറ്ററിന് 98.53 രൂപയുമാണ്.

അതേസമയം, ബാലഘട്ടില്‍ പെട്രോള്‍ വില ലിറ്ററിന് 112.41 രൂപയാണ്. രാജസ്ഥാനിലെ ശൃംഗംഗനഗറില്‍ പെട്രോള്‍ വില കുതിച്ചുയരുകയാണ്, ലിറ്ററിന് 112.92 രൂപയാണ്. ഡീസലിന് ലിറ്ററിന് 102.88 രൂപയാണ് വില.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends