Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഇളവുകള്‍ ബാധ്യതയാകുമ്പോള്‍... കര്‍ശന നിയന്ത്രണം തുടര്‍ന്നിരുന്ന ലോക് ഡൗണ്‍ പെരുന്നാള്‍ പ്രമാണിച്ച് അവധി നല്‍കിയതിനാല്‍ പ്രതിഷേധം ഇരമ്പുന്നു; ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലെന്ന് വി മുരളീധരന്‍

19 JULY 2021 07:33 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഇപ്പോഴും 10ല്‍ താഴ്ന്നിട്ടില്ല. മൂന്നാഴ്ചയോളം ഇതങ്ങനെ നിലനില്‍ക്കുന്നത് ആശങ്ക തന്നെയാണ്. പ്രതിദിന കേസ് 14,000ന് മുകളില്‍ ഇപ്പോഴും നില്‍ക്കുകയാണ്. ഈ സമയത്ത് പെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് അവധി നല്‍കിയതിനാല്‍ പ്രതിഷേധം ഉയരുകയാണ്. ശക്തമായ ആരോപണമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉയര്‍ത്തുന്നത്.

പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) നിര്‍ദ്ദേശത്തെ ഗൗരവമായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

 

 

കോവിഡിന്റെ തീവ്രത കുറയാത്ത സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണ്. രാഷ്ട്രീയസാമുദായിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല മഹാമാരിയെ നേരിടേണ്ടതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് സര്‍വ്വത്ര ഇളവു നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. കൂടുതല്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നതാണ് ജനത്തിരക്ക് ഒഴിവാക്കാന്‍ നല്ലതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്ന് ദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണ്. ഐ.എം.എയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ അശാസ്ത്രീയ ഇളവുകള്‍ കേരളസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

 

 



കേരളത്തില്‍ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് അനാവശ്യവും അനുചിതവുമാണെന്നാണ് ഐ.എം.എ പറയുന്നത്. കൊവിഡ് കണക്കിലെടുത്ത് ഉത്തര്‍ പ്രദേശും ജമ്മു കാശ്മീരും ഉത്തരാഞ്ചലും പോലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മതപരമായ ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയത് ശരിയല്ല. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ സംസ്ഥാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മടിക്കില്ലെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലവില്‍വന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്നലെ മുതല്‍ തുറന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ബാധകമായ പ്രദേശങ്ങളിലടക്കം മൂന്ന് ദിവസം പ്രവര്‍ത്തനാനുമതിയുണ്ട്.

 



പലചരക്ക്,മീന്‍,പച്ചക്കറി,മാംസം,ബേക്കറി,പാല്‍ തുടങ്ങിയ കടകള്‍ക്ക് പുറമെ ചെരുപ്പ് കട,ഫാന്‍സി സ്‌റ്റോര്‍, ജുവലറി,ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഷോപ്പ്, ഗൃഹോപകരണ കടകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് സമയം.രോഗ വ്യാപന നിരക്ക് കുറവുള്ള എ,ബി മേഖലകളിലെ ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയ്ക്കും ഇന്ന് പ്രവര്‍ത്തിക്കാം. നിയന്ത്രണം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കുന്നത്. ഇലക്ട്രോണിക്‌സ് റിപ്പയര്‍ സ്ഥാപനങ്ങള്‍ക്കും തുറക്കാം.

ബക്രീദിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഈ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കിയതിനു പുറമേ, ചൊവ്വാഴ്ചവരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. ബുധനാഴ്ചയാണ് ബ്രക്രീദ്. ബുധനാഴ്ച നിലവില്‍ പ്രവര്‍ത്തനാനുമതിയുണ്ട്. ഫലത്തില്‍, നാലു ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കാം.



കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 8 വരെ തുറക്കാം. ഈ ദിവസങ്ങളില്‍ കടകള്‍ക്ക് പുറമേ, മറ്റു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ഓണംവരെ തുടര്‍ച്ചയായി തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends