Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കൈകൂപ്പി ഒരു കുടുംബം... ഏക വരുമാനമായിരുന്ന കട ജിഡിസിഎ ഒഴിപ്പിച്ചതോടെ പെരുവഴിയിലായ കുടുംബത്തിനെ താങ്ങി യൂസഫലി; കോവിഡ് കാരണം പ്രതിസന്ധിയിലായ ഒരു കുടുംബത്തിന് കൈത്താങ്ങായി; ജിഡിസിഎ ഒഴിപ്പിച്ച കട വീണ്ടും തുറക്കാന്‍ സഹായവുമായെത്തി യൂസഫലി

19 JULY 2021 07:39 AM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ സഹായത്താല്‍ മറ്റൊരു കുടുംബം കൂടി രക്ഷപ്പെടുകയാണ്. മാനസിക വെല്ലുലിളി നേരിടുന്ന മകളെ പോറ്റാന്‍ പ്രസന്നയ്ക്ക് ഏക ആശ്രയമായിരുന്ന കട ഇനി വീണ്ടും തുറക്കാം.

ജിസിഡിഎ നോട്ടീസ് പതിപ്പിച്ച് ഒഴിപ്പിച്ച താന്തോന്നിത്തുരുത്ത് സ്വദേശിനി പ്രസന്നയുടെ മറൈന്‍ ഡ്രൈവിലെ കട തുറക്കാനും ഉപജീവനം നടത്താനും വേണ്ട സഹായം നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി അറിയിച്ചു.

 



2015ല്‍ തറവാടക ഈടാക്കി ഇവര്‍ക്ക് കട നടത്താന്‍ ഹൈക്കോടതി ഉത്തരവായിരുന്നു. മാസം 13,800 രൂപയായിരുന്നു വാടക. മൂന്നര ലക്ഷം രൂപ വായ്പയില്‍ കട നിര്‍മ്മിച്ചു. എന്നാല്‍ സ്ഥലത്തെ നടപ്പാത നവീകരണവും, പ്രളയവും കൊവിഡും കാരണം വരുമാനം ലഭിക്കാതെ വാടകയടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജിസിഡിഎ അധികൃതര്‍ പ്രസന്നയുടെ കടയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് പതിപ്പിക്കുകയും പിന്നീട് സാധനങ്ങള്‍ എടുത്ത് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് ഇതിനെതിരെ ഇവര്‍ സമരത്തിലായിരുന്നു. പ്രസന്നയുടെ അവസ്ഥ എംഎല്‍എ ടി.ജെ വിനോദ് തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസിലും അറിയിച്ചു. ഇതിനിടെയാണ് യൂസഫലി സഹായ ഹസ്തവുമായെത്തിയത്. പ്രസന്ന പണം മുഴുവനടക്കുമെന്ന് യൂസഫലി അറിയിച്ചു. ആവശ്യമായ തുക അടച്ചാല്‍ പ്രസന്നയ്ക്ക് കട തുറക്കാന്‍ പ്രയാസമില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു.

 



ജി.സി.ഡി.എയില്‍ അടയ്‌ക്കേണ്ട മുഴുവന്‍ കുടിശികയും നാളെത്തന്നെ അടയ്ക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. 9 ലക്ഷത്തോളം രൂപയാണ് പ്രസന്ന ജി.സി.ഡി.എയ്ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക. യൂസഫലിയുടെ ഉറപ്പ് പ്രസന്നയെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്. കുടിശ്ശികയടക്കാത്തതിനേ തുടര്‍ന്ന് കടപൂട്ടുകയും ജീവിതമാര്‍?ഗം അടയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സുമനസുകളുടെ ഇടപെടലുണ്ടായിരിക്കുന്നത്.

വാടക നല്‍കാത്തവര്‍ക്കെതിരെ തത്കാലം നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജി.സി.ഡി.എയുടെ നടപടി ചാനലുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ അധികൃതരുമായി സംസാരിച്ചുവെന്നും പ്രസന്നയ്ക്ക് വഴിയില്‍ കിടക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നുകരുതിയാണ് സഹായവുമായി മുന്നോട്ടു വന്നതെന്നും യൂസഫലി പറഞ്ഞു.



മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ എല്ലാവര്‍ക്കും സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് 2015ല്‍ പ്രത്യേക ഉത്തരവ് വാങ്ങിയാണ് പ്രസന്ന മറൈന്‍ െ്രെഡവില്‍ തട്ടുകട നടത്തിയിരുന്നത്. ജീവിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല മകളെയോര്‍ത്താണ് താന്‍ ജീവിക്കുന്നതെന്നും ഒരു പെണ്‍കുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാന്‍ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.

നാലു ദിവസം മുമ്പാണ് കടയുടെ വാടക കുടിശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിച്ചത്. ഉണ്ടായിരുന്ന ഏക വരുമാന മാര്‍ഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാല് ദിവസമായി കടക്ക് മുന്നില്‍ ഇവര്‍ സമരം ചെയ്തുവരികയാണ്. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്.

 



പ്രളയവും കൊവിഡ് ലോക്ക് ഡൗണും വന്നതോടെ പ്രസന്നയുടെ കടയിലെ വരുമാനം ഏറെക്കുറെ നിലച്ചിരുന്നു. തുച്ഛമായ വരുമാനം വീട്ടുചെലവിന് സഹായകരമായിരുന്നു. ലോക്ക്‌ഡൌണ്‍ കാരണം വാടക നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. ഇതോടെയാണ് വാടക കുടിശിക നല്‍കിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ കട പൂട്ടിച്ചത്.

കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാര്‍ത്തയായിരുന്നു. സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. ഇതിനാണ് യൂസഫലി പരിഹാരം കണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends